HOME
DETAILS
MAL
സിവില്‍ സര്‍വിസുകാര്‍ വികസന ഏജന്റുമാരാവണം: മന്ത്രി
backup
September 23 2016 | 21:09 PM
കണ്ണൂര്‍: സര്‍ക്കാറിന്റെ ജനക്ഷേമ തീരുമാനങ്ങള്‍ നടപ്പാക്കി സിവില്‍ സര്‍വിസുകാര്‍ വികസനത്തിന്റെ ഏജന്റുമാരായി മാറണമെന്നു മന്ത്രി ഇ.പി ജയരാജന്. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന് ജനോന്മുഖ സിവില്‍ സര്‍വിസ് വകുപ്പുതല ശില്പശാലയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെയും സര്‍ക്കാരിന്റെയും ഇടയിലുള്ള പാലമാണു സിവില്‍ സര്‍വിസുകാര്‍.
അവര്‍ കാര്യക്ഷമമായി ജനങ്ങളുടെ മനസറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ മാത്രമേ സര്‍ക്കാരിന്റെ നല്ല തീരുമാനങ്ങളുടെ ഗുണം സാധാരണക്കാര്‍ക്കു ലഭിക്കൂവെന്നും മന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഇ.പി സുധീര്‍ അധ്യക്ഷനായി. കെ അശോകന്, എം ബാബുരാജ്, സി സുരേശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."