സംരക്ഷണം ആവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നില്‍ ഭാസ്‌കരന്‍ വെള്ളൂരിന്റെ ഉപവാസം
കണ്ണൂര്‍: നിരന്തരമായി അക്രമിക്കപ്പെടുന്ന തനിക്കും കുടുംബത്തിനും സംരക്ഷണമാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ വെള്ളൂരും കുടുംബവും കലക്ടറേറ്റിനു മുന്നില്‍ ഉപവാസം നടത്തി. തനിക്കും കുടുംബത്തിനും മനസമാധനത്തോടെ ജീവിക്കാനും പരിസ്ഥിതി പ്രവര്‍ത്തനം സ്വാതന്ത്ര്യത്തോടെ നടത്താനും വേണ്ടിയാണ് സമരം. നിരവധി തവണ ഭീഷണി പോസ്റ്ററുകളും ഊമക്കത്തുകളും ആക്രമണങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച സഹോദരന്‍ മണികണ്ഠന്റെ വീടിനുനേരേയുണ്ടായ ആക്രമണം മനപ്പൂര്‍വം തന്നെ കുടുംബത്തില്‍ നിന്നു ഒറ്റപ്പെടുത്താനുള്ള നീക്കമാണെന്നു തിരിച്ചറിഞ്ഞാണ് സമരത്തിനു മുന്നിട്ടിറങ്ങിയത്.
കവ്വായി കായലിന്റെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടിയിട്ട ഫേസ്ബുക്ക് പോസ്റ്റ് പാര്‍ട്ടി വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പിന്‍വലിക്കാന്‍ പ്രാദേശിക കമ്യൂണിസ്റ്റ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെച്ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് ഏറ്റവും ഒടുവിലത്തെ അക്രമത്തിലേക്കു നയിച്ചതെന്നും ഭാസ്‌ക്കരന്‍ പറയുന്നു.
ഉപവാസം പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷനായി. കെ.സി ഉമേഷ്ബാബു, പള്ളിപ്രം പ്രസന്നന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, എന്‍ സുശാന്ത്, ദേവദാസ്, കെ ഗോപാലന്‍, അഡ്വ. വിനോദ് പയ്യട, പി മുരളി, ടി.പി.ആര്‍ നാഥ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."