ജൈവകൃഷിക്കായി ജീവിതം ഉഴിഞ്ഞുവെച്ച് പ്രവാസി; തക്കാളി കൃഷിയില്‍ നേടിയത് നൂറുമേനി
നിഷാദ് കൊളത്തൂര്‍
കൊളത്തൂര്‍: നീണ്ട പ്രവാസ ജീവിതത്തിനൊടുവില്‍ നാട്ടിന്‍ പുറത്തു ജൈവ കൃഷിക്കായി ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണു പുലാമന്തോള്‍ പഞ്ചായത്തിലെ വളപുരം സ്വദേശി കെ.ടി ഖാലിദ്. നെല്‍കൃഷിയിലും പച്ചക്കറി കൃഷിയിലും തുടങ്ങിയ കെ.ടി ഖാലിദിന്റെ പരീക്ഷണം ഇന്നും നൂറുമേനി വിളവു ലഭിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ സാധാരണ കൃഷികളില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണത്തെ കൃഷി നാട്ടുകാര്‍ക്കെല്ലാം അത്ഭുതകരമായി. തക്കാളി കൃഷി പരീക്ഷിച്ചാണു നൂറുമേനി വിളവുണ്ടാക്കിയത്. തക്കാളിയില്‍ ഏറ്റവും അധികം കീടനാശിനി ഉപയോഗിക്കുന്നെന്ന തിരിച്ചറിവാണ് വ്യാപകമായി തക്കാളി കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചത്.
തക്കാളി കൃഷി കാണാന്‍ നിരവധി പേരാണു ദിവസവും ഇവിടേക്ക് എത്തുന്നത്. കെ.ടി ഖാലിദ് എന്ന ഈ പ്രവാസിയുടെ ജൈവ കൃഷി കണ്ട നാട്ടുകാരും സന്തോഷത്തിലാണ്. അതുകൊണ്ട് തന്നെ ഒരു ഉപഹാരം നല്‍കി ആദരിക്കാനും അവര്‍ മടിച്ചില്ല.
കഴിഞ്ഞ വര്‍ഷത്തെ പുലാമന്തോള്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡും കെ.ടി ഖാലിദിനായിരുന്നു. ഈ വര്‍ഷത്തെ ആദ്യ വിളവെടുപ്പു മഞ്ഞളാംകുഴി എംഎല്‍എയായിരുന്നു നിര്‍വഹിച്ചത്.
രണ്ടാം വിളവെടുപ്പു കഴിഞ്ഞ ദിവസം നടന്നു. ഒന്നര ഏക്കര്‍ പാട്ടത്തിനെടുത്ത സ്ഥലത്തു തക്കാളി കൃഷിക്കു പുറമെ പയര്‍, വെണ്ട, മുളക്, കൂര്‍ക്ക, വഴുതനങ്ങ, ചേന, ചേമ്പ് എന്നീ പച്ചക്കറികളും ഖാലിദിന്റെ കൃഷി തോട്ടത്തിലുണ്ട്. പ്രത്യേക ബാഗുകളിലാക്കി കൃഷി ചെയ്യുന്ന തക്കാളി കൃഷി 90 ദിവസങ്ങള്‍ കൊണ്ടു വിളവെടുപ്പു നടത്താനാകും.
പച്ചക്കറി കൃഷിക്കു പുറമെ നെല്‍കൃഷിയിലെ ഖാലിദിന്റെ നേട്ടങ്ങള്‍ മറ്റു കര്‍ഷകരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നു. ഈ ഓണത്തിനു പുലാമന്തോള്‍ പഞ്ചായത്ത് നടത്തിയ ഓണച്ചന്തയില്‍ ഖാലിദിന്റെ പച്ചക്കറികള്‍ നിറസാന്നിധ്യമായിരുന്നു. എന്നാല്‍ ഓണച്ചന്തകള്‍ കഴിഞ്ഞതോടെ ഈ ജൈവകര്‍ഷകര്‍ വെട്ടിലായി.
വിഷരഹിത പച്ചക്കറികളേക്കാള്‍ വിഷാംശങ്ങള്‍ അടങ്ങിയ പച്ചക്കറികള്‍ക്കാണു ജനങ്ങള്‍ താല്പര്യം കാട്ടുന്നതെന്ന് ഇദ്ദേഹം പറയുന്നു. അതേസമയം ജൈവ രീതിയില്‍ ചെയ്‌തെടുത്ത തക്കാളിക്കും വിപണിയില്‍ ഒരേവിലയാണു ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."