പരാതിപ്പെട്ടി പൊതുയിടങ്ങളിലും വിദ്യാലയങ്ങളിലും സ്ഥാപിക്കാന്‍ എക്‌സൈസ് വകുപ്പ്
മണലൂര്‍: വിദ്യാലയങ്ങളില്‍ ജനമൈത്രി പൊലിസ് സ്ഥാപിച്ച് വിജയം കണ്ട പരാതിപ്പെട്ടി മോഡല്‍ പൊതുയിടങ്ങളിലും വിദ്യാലയങ്ങളിലും സ്ഥാപിക്കാന്‍ എക്‌സൈസ് വകുപ്പൊരുങ്ങുന്നു.
കഞ്ചാവ് ഉള്‍പ്പടേയുള്ള ലഹരിയുല്‍പ്പന്ന ഉപയോഗവും വില്‍പ്പനയും കൗമാരക്കാരില്‍ വ്യാപകമാകുന്നുവെന്ന പരാതിയെ തുടര്‍ന്ന് മുരളി പെരുനെല്ലി എം.എല്‍.എ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവരുടെ സംയുക്ത യോഗത്തിന്റെതാണ് തീരുമാനം. ഒഴിഞ്ഞയിടങ്ങളിലും മറ്റും അസ്വഭാവികമായി പതിവായി ആരെങ്കിലുമെത്തി സംശയാസ്പദമായ രീതിയില്‍ കൂട്ട് കൂടുകയോ മറ്റോ ശ്രദ്ധയില്‍പ്പെട്ടാല്‍ വാര്‍ഡ് അഗം സമീപത്തെ പൊലിസ്, എക്‌സൈസ് ഓഫിസ് എന്നിവിടങ്ങളിലോ ചുരുങ്ങിയ പക്ഷം അധ്യാപകരെയെങ്കിലുമോ വിവരം ധരിപ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ അധ്യക്ഷയായി. തൃശൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.കെ ശശിധരന്‍, വാടാനപ്പള്ളി സി.ഐ ജിജി പോള്‍, ചാവക്കാട്, അന്തിക്കാട്, കുന്നംകുളം പ്രിവന്റി ഓഫിസര്‍മാര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുജാത മോഹന്‍ദാസ്, രതി.എം.ശങ്കര്‍, കെ.എസ് കരീം, സീത ഗണേശന്‍, എന്‍.പി കാദര്‍ മോന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ പത്മിനിടീച്ചര്‍, സി.പി.എം മണലൂര്‍ ഏരിയാ സെക്രട്ടറി ടി.വി ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.
സ്ഥലം മാറിപ്പോയ അന്തിക്കാട് റേഞ്ച് ഇന്‍സ്പക്ടര്‍ക്ക് പകരം ഉദ്യോഗസ്ഥനെ അടിയന്തിരമായി നിയമിക്കാന്‍ നടപടിയുണ്ടാകുമെന്ന് മുരളി പെരുനെല്ലി എം.എല്‍.എ പറഞ്ഞു. ദിനപത്രങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്ന വാര്‍ത്ത ഫോളോ ചെയ്താല്‍ മദ്യമയക്കു മരുന്ന് മാഫിയകളുടെ ഒളിതാവളങ്ങള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."