സ്കൂള്‍ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോ മറിഞ്ഞു മൂന്ന് പേര്‍ക്ക് പരുക്ക്
പുന്നയൂര്‍: സ്കൂള്‍ കുട്ടികളെ കുത്തിനിറച്ചോടിയ ഓട്ടോ മറിഞ്ഞു മൂന്ന് പേര്‍ക്ക് പരുക്ക്. 12 വിദ്യാര്‍ഥികളെ കുത്തിനിറച്ച ശേഷമാണ് കൂടുതല്‍ വിദ്യാര്‍ഥികളെ കയറ്റാന്‍ പോയിരുന്നത്.
എടക്കര മിനി സെന്ററിനു സമീപം ഇന്നലെ രാവിലെ 8.30ഓടെയാണ് സംഭവം. ഡ്രൈവര്‍ കടിക്കാട് സ്വദേശി മഠത്തില്‍ മജീദിനെ വടക്കേക്കാട് എ.എസ്.ഐ വി.ജെ ജോണിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു.
കുഴിങ്ങര ഭാഗത്ത് നിന്ന് അവിയൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് വലതുഭാഗത്തെ മൂന്നടിയോളം താഴ്ച്ചയിലുള്ള പറമ്പിലേക്കാണ് മറിഞ്ഞത്.
11 കുട്ടികളും അവരുടെ ബാഗും വച്ച് സ്ഥലമില്ലാതെ ഒരു വിദ്യാര്‍ഥിയെ ഡ്രൈവര്‍ മടിയിലിരുത്തിയാണ് വാഹനമോടിച്ചിരുന്നതെന്ന് അപകടത്തില്‍ നിന്ന് രക്ഷപെട്ട വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഓട്ടോ മറിഞ്ഞത് പെട്ടെന്ന് നിലത്തടിക്കാതിരുന്നത് വന്‍ദുരന്തമൊഴിവാക്കി. പരുക്കു പറ്റിയ മൂന്ന് വിദ്യാര്‍ഥികളേയും വടക്കേക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പുന്നൂക്കാവ് ശാന്തി നഴ്സിങ് ഹോമിലുമാണ് പ്രവേശിപ്പിച്ചത്. ഇവരുടെ പരുക്ക് നിസാരമാണ്.
പരുക്കേറ്റ രണ്ട് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ നിന്ന് തിരിച്ചു കൊണ്ടുവന്ന ശേഷമാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. നിലവിലെ ഡ്രൈവര്‍ക്ക് സുഖമില്ലാത്തതിനാല്‍ ഇയാള്‍ തല്‍ക്കാലത്തേക്ക് കയറിയതായിരുന്നു.
വടക്കേക്കാട് നാരങ്ങാടിയിലെ സേക്രട്ട് ഹേര്‍ട്ട് എല്‍.പി, വൈലത്തൂരിലെ സെന്റ് ഫ്രാന്‍സിസ് യു.പി എന്നീ സ്കൂളുകളിലേക്കുള്ള പുന്നയൂര്‍ക്കുളം, പുന്നയൂര്‍, വടക്കേക്കാട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ആറ് മുതല്‍ 13 വയസുവരെ പ്രായമുള്ള വിദ്യാര്‍ഥികള്‍.
മൊത്തം 15 പേരെ കയറ്റിയാണ് ഓട്ടോ സ്കൂളുകളിലേക്ക് പോകുന്നതെന്ന് പൊലിസ് പറഞ്ഞു. 11പേരെ കുത്തിക്കയറ്റി അകത്ത് സ്ഥലമില്ലാതെ മുന്നിലൊരാളെ ഇരുത്തിയ ശേഷം പിന്നെയും മൂന്നു പേരെ എടുക്കാനുള്ള പരക്കം പാച്ചിലാണ് അപകടത്തില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."