സമസ്തയുടെ പ്രചാരണത്തില്‍ എസ്.വൈ.എസിന്റെ പങ്ക് അനിഷേധ്യം: അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
തൃശ്ശൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഏറ്റവും വലിയ പോഷകഘടകമാണ് എസ്.വൈ.എസ് എന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നതിലൂടെ സമസ്തയുടെ ഖ്യാതിയാണ് വര്‍ധിക്കുന്നത് എന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. കടപ്പുറം ആറങ്ങാടിയില്‍ എസ്.വൈ.എസ്.ജില്ലാ കൗണ്‍സിലില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഉപ്പാപ്പ പള്ളി ഖത്തീബ് സ്വാലിഹ് ബാഖവി ഉദ്ഘാടനം ചെയ്തു. ശറഫുദ്ദീന്‍ മൗലവി വെന്മേനാട് അധ്യക്ഷനായി. സ്വാലിഹ് ബാഖവി ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ ദാരിമി ഏലംകുളം, ആര്‍.എസ് മുഹമ്മദ് മോന്‍, സി.കെ അശറഫലി, അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന സുപ്രഭാതം ചര്‍ച്ചയില്‍ എം.എ ഇബ്രാഹീം, ഉസ്മാന്‍ കല്ലാട്ടയില്‍, ഉമര്‍ ചക്കനാത്ത്, വി.എം ഇല്‍യാസ് ഫൈസി, എം.എച്ച് നൗഷാദ്, ഹൈദര്‍ മാരേക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍ (പ്രസിഡന്റ്), ശറഫുദ്ദീന്‍ മൗലവി വെന്മേനാട് (ജനറല്‍ സെക്രട്ടറി), സി.കെ അശറഫലി (ട്രഷറര്‍), പി.പി മുസ്തഫ മുസ്‌ലിയാര്‍ (വര്‍ക്കിങ് സെക്രട്ടറി), വി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഉസ്മാന്‍ കല്ലാട്ടയില്‍, ആര്‍.കെ ഇസ്മായില്‍, അബ്ദുല്‍ ഗഫൂര്‍ ഖാസിമി അകലാട്, ബാദുഷ അന്‍വരി (വൈസ് പ്രസിഡന്റുമാര്‍), ആര്‍.ഇ.എ നാസര്‍, എം.എ ഇബ്രാഹീം, ഉമര്‍ ചക്കനാത്ത്, ടി.കെ.എ കബീര്‍ ഫൈസി, ഉമര്‍ ഹാജി എടയാടി (ജോയിന്റ് സെക്രട്ടറിമാര്‍), ഉസ്മാന്‍ മുസ്‌ലിയാര്‍ ആറ്റൂര്‍, മൊയ്തുണ്ണിഹാജി തൈക്കാട്, സലീം പള്ളത്ത്, അബ്ദുല്‍ ഗഫൂര്‍ പാലപ്പിളളി, എം.എച്ച് നൗഷാദ് (ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍), അബ്ദുറസാഖ് കാര്യേടത്ത്, ഹംസ കോടാലി, ബഷീര്‍ എടക്കഴിയൂര്‍, മുഹമ്മദ് മുസ്‌ലിയാര്‍ നാട്ടിക, ശഫീഖ് വെന്മേനാട്, മുഹമ്മദ് ദേശമംഗലം, പരീദ് ചേലക്കര, എസ്.എസിദ്ദീഖ് പുതിയകാവ് (പ്രവര്‍ത്തകസമിതി),ആര്‍.എസ് മുഹമ്മദ്‌മോന്‍, ഹൈദര്‍ മാരേക്കാട്, ഉസ്മാന്‍ കല്ലാട്ടയില്‍, വി.എം ഇല്‍യാസ് ഫൈസി, എന്‍.കെ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, കെ.എ സദഖത്തുല്ല മാസ്റ്റര്‍, ശംസുദ്ദീന്‍ വില്ലന്നൂര്‍, ആര്‍.ഇ.എ നാസര്‍, ഉമര്‍ ചക്കനാത്ത്, അബ്ദുറഹ്മാന്‍ പടിഞ്ഞാക്കര, സി.എസ് ഹുസൈന്‍ തങ്ങള്‍, (സംസ്ഥാന കൗണ്‍സിലര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."