HOME
DETAILS
MAL
തലാഖ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനോട് സുപ്രിം കോടതി
backup
April 22 2016 | 11:04 AM
ന്യൂഡല്‍ഹി: തലാഖ് വിഷയത്തില്‍ ആറ് ആഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതി അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമബോര്‍ഡിന് നോട്ടീസയച്ചു. ഷായരാ ബാനു എന്ന ഉത്തരാഖണ്ഡ് സ്വദേശിനിയാണ് തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്.
മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ചാണ് ഷായരാ ബാനു കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി ആറ് ആഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് വിശദമാക്കാന്‍ അഖിലേന്ത്യ മുസ്‌ലിം ബോര്‍ഡിന് നിര്‍ദേശം നല്‍കി. താന്‍ ക്രൂരമായ പീഡനങ്ങള്‍ക്കൊടുവിലാണ് സുപ്രിം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് അപ്പീല്‍ നല്‍കി ഷായരാ ബാനു പറഞ്ഞു. ഭര്‍ത്താവ് തന്നെ ആറു തവണയാണ് തന്നെ ഗര്‍ച്ഛിദ്രം നടത്തിച്ചതെന്നും ഒടുവില്‍ മൂന്നു തവണ തലാഖ് എന്ന് വെള്ളക്കടലാസില്‍ എഴുതി ബന്ധം അവസാനിപ്പിക്കുയായിരുന്നുവെന്നും ഇവര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."