ജില്ലാതല ഉദ്ഘാടനവും സെമിനാറും ഇന്ന് കല്‍പ്പറ്റയില്‍
ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പുകളുടെ സംസ്ഥാന അവാര്‍ഡ് ജേതാക്കളെ ആദരിക്കും
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനവും 'വയനാട് നേട്ടവും പ്രത്യാശകളും' എന്ന വിഷയത്തില്‍ സെമിനാറും ഇന്ന് രാവിലെ 10ന് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടക്കും.
ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും. പരിപാടിയില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും.
ചടങ്ങില്‍ മിഷന്‍ നന്ദിനി ലോഗോ പ്രകാശന കര്‍മവും, ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പുകളുടെ സംസ്ഥാന അവാര്‍ഡ് ജേതാക്കളായ കെ അബ്ദുല്‍ റഷീദ്, എം.വി മോഹന്‍ദാസ്, ലക്ഷ്മി രാജന്‍, എം.എസ് ഹര്‍ഷ എന്നിവരെ ആദരിക്കലും നടക്കും.
സെമിനാറില്‍ വെറ്ററിനറി സര്‍വകലാശാല സംരഭകത്വ വിഭാഗം ഡയറക്ടര്‍ ഡോ.ടി.പി സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തും.
അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.പി രാജേന്ദ്രന്‍, കൃഷി അനുബന്ധ മേഖലയും സാധ്യതകളും എന്ന വിഷയം അവതരിപ്പിക്കും. അനന്ത സാധ്യതകളുടെ വയനാടന്‍ ടൂറിസം എന്ന വിഷയം ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സി.എന്‍ അനിതകുമാരിയും ആദിവാസി ക്ഷേമം വര്‍ത്തമാനവും ഭാവിയും എന്ന വിഷയം ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫിസര്‍ പി വാണിദാസും അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."