പടനിലം പാലം പുതുക്കിപ്പണിയുന്നു
കുന്ദമംഗലം: നന്മണ്ട-പടനിലം റോഡില്‍ കുന്ദമംഗലം പഞ്ചായത്തിനെയും മടവൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പടനിലം പാലം പുതുക്കിപ്പണിയുന്നു. നിലവിലുള്ള പാലം വീതിക്കുറവു കാരണം ഗതാഗത തടസം പതിവാണ്. 2010ലെ ബജറ്റില്‍ പാലത്തിന്റെ നിര്‍മാണത്തിനു നടപടികള്‍ ആരംഭിച്ചെങ്കിലും തുടര്‍നടപടികള്‍ നടന്നിരുന്നില്ല.
കാരാട്ട് റസാഖ് എം.എല്‍.എ, പി.ടി.എ റഹീം എം.എല്‍.എ എന്നിവരുടെ ശ്രമഫലമായാണു പുതിയ പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. ആറുകോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. കഴിഞ്ഞ ദിവസം മടവൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ഉദ്യോഗസ്ഥരുടെയു ജനപ്രതിനിധികളുടെയും സ്ഥലമുടകളുടെയും യോഗത്തില്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചു.
യോഗത്തില്‍ കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനായി. പി.ഡബ്ല്യു.ഡി എ.എക്സ്.ഇ ജമാല്‍ മുഹമ്മദ്, ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ശോഭന ചന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റ് വി.സി ഹമീദ് മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ എ.വി നസ്തര്‍ സംസാരിച്ചു. വി. കോരപ്പന് മാസ്റ്റര്‍ കണ്‍വീനറായും, പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും കമ്മിറ്റി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."