തവനൂര്‍ ശ്മശാനം ആധുനീകരിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
മലപ്പുറം: തവനൂര്‍ ഭാരതപ്പുഴയോരത്ത് ഗ്രാമക്ഷേമ സമിതി നടത്തി വരുന്ന ശ്മശാനം ആധുനീകരിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാനുള്ള നടപടികള്‍ തദ്ദേശ ഭരണ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ആരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ജനസാന്ദ്രത വര്‍ധിക്കുകയും കൈവശ ഭൂമി കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ വീടു പൊളിച്ച് മൃതദേഹം അടക്കം ചെയ്യേണ്ടി വരുന്ന സാഹചര്യം തവനൂരിലുണ്ടാകരുതെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ ഉത്തരവില്‍ പറഞ്ഞു. എന്നാല്‍ തുടരെത്തുടരെയുള്ള ശവസംസ്‌ക്കാരം വഴി പരിസര മലിനീകരണ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
ഗ്രാമക്ഷേമ സമിതി നടത്തിവരുന്ന ശ്മശാനം അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ടി.പി മുഹമ്മദലി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷന്‍ തവനൂര്‍ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു.
ശ്മശാനം പുരാതന കാലം മുതലുള്ളതാണെന്നും ചുറ്റുമതിലും പുകക്കുഴലും നിര്‍മിച്ച് ശാസ്ത്രീയമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്മശാനം പഞ്ചായത്തിനെ ഏല്‍പ്പിക്കുകയാണെങ്കില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നവീകരിക്കാമെന്നും വിശദീകരണത്തില്‍ പറയുന്നു.
ശ്മശാനം പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പരാതിക്കാര്‍ വീട് നിര്‍മിച്ചതെന്ന് ഗ്രാമക്ഷേമ സമിതി സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. ശ്മശാനം ആധുനീകരിക്കാന്‍ 20 ലക്ഷം രൂപ ചെലവുണ്ട്. ഇതിനായി വ്യക്തികളില്‍ നിന്നും സംഭാവന പിരിക്കും. ശ്മശാനം ആധുനീകരിക്കാന്‍ തവനൂര്‍ പഞ്ചായത്തും ഗ്രാമക്ഷേമസമിതിയും സഹകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് തദ്ദേശ സെക്രട്ടറിക്കും ജില്ലാകലക്ടര്‍ക്കും അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."