എന്ന് ഉദ്ഘാടനം ചെയ്യും?
എടപ്പാള്‍: കോടികള്‍ ചെലവിട്ടു നിര്‍മിച്ച കണ്ടണ്ടനകത്തെ ഡ്രൈവര്‍ ട്രെയ്നിങ് ആന്‍ഡ് റിസര്‍ച് സെന്ററിന്റെ ഉദ്ഘാടനത്തില്‍ വ്യക്തതയില്ല. ഇത്തരത്തില്‍ സംസ്ഥാനത്തു തുടങ്ങുന്ന ആദ്യത്തെ പദ്ധതിയായിരുന്നു ഇതെങ്കിലും ഇപ്പോള്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്ഘാടനം നീണ്ടുപോകുകയാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പാണു കെ.എസ്.ആര്.ടി.സിയുടെ സ്ഥലത്തുനിന്ന് 25 ഏക്കര്‍ വിട്ടുനല്‍കി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ കേന്ദ്രം ആരംഭിക്കാനുള്ള പദ്ധതിക്കു തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി കെട്ടിടവും ക്വാര്‍ട്ടേഴ്സുകളും ടെസ്റ്റ് ട്രാക്കും നിര്‍മിച്ചെങ്കിലും ഉദ്ഘാടനം നടത്തിയില്ല. പരിശീലനത്തിനായി ഹൈടെക് സൗകര്യങ്ങളോടുകൂടിയ ടെസ്റ്റ് ട്രാക്കും സജ്ജീകരിച്ചിച്ചുണ്ട്.
കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാര്‍ക്കും അപകടത്തില്‍പെടുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ഇവിടെ പരിശീലനം നല്‍കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍, നിലവില്‍ ആഴ്ചയില്‍ നിശ്ചിത ദിവസം ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ മാത്രമാണ് ഇവിടെ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."