HOME
DETAILS
MAL
ഗ്രാമീണ ന്യായാലയം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും
backup
September 23 2016 | 22:09 PM
എടപ്പാള്‍: ഗ്രാമീണ ന്യായാലയം ഒക്ടോബര്‍ ഒന്നിന് എടപ്പാളില്‍ പ്രവര്‍ത്തനമാരംഭിക്കും. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടണ്ടിലാണ് ന്യായാലയം പ്രവര്‍ത്തനമാരംഭിക്കുന്നത്. രാവിലെ പത്തിനു ഹൈക്കോടതി ജഡ്ജി ചിതംബരേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ ജഡ്ജി എം.ആര് അനിത അധ്യക്ഷയാകും.
മന്ത്രി കെ.ടി.ജലീല്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സഘം രൂപീകരണ യോഗത്തില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.പി മോഹന്‍ദാസ് അധ്യക്ഷനായി.
പൊന്നാനി മുനിസിസിപ്പല്‍ മജിസ്ട്രേറ്റ് സി.ആര് രമ്യ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.വി സൈദ്, ബ്ലോക്ക് സെക്രട്ടറി രാംദാസ്, അഭിഭാഷകരായ കെ.വി മുഹമ്മദ്, കെ.പി മുഹമ്മദ് ഷാഫി, പി. ഇക്ബാല്‍, സമീര്‍, കൃഷ്ണകുമാര്‍, എം.ആര് അനിത, അഡ്വ. പി.പി മോഹന്‍ദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."