ഫിഷര്‍മെന്‍ കോളനി താമസയോഗ്യമാക്കും: മന്ത്രി മേഴ്സിക്കുട്ടിയമ്മ
പൊന്നാനി: ഇതെന്താ മുംബൈയിലെ ധാരാവി കോളനിയാണോ ? ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെതാണ് ചോദ്യം. 120 വീടുകള്‍ അടങ്ങിയ ഫിഷര്‍ മെന്‍ കോളനി സന്ദര്‍ശിച്ചപ്പോഴായിരുന്നു അല്‍പ്പം ഞെട്ടലോടെ മന്ത്രി ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തിയത്. ആട്ടിന്‍കൂടു പോലുള്ള ഈ വീടുകള്‍ ഗുണഭോക്താക്കള്‍ കൈയൊഴിഞ്ഞതില് യാതൊരു അത്ഭുതവുമില്ലെന്നു മന്ത്രി സ്പീക്കര്‍ ശ്രീരാമകൃഷ്ണനോടു പറയുകയും ചെയ്തു .
ഇന്നലെ വൈകുന്നേരം ആറോടെയാണ് മന്ത്രി കോളനി സന്ദര്‍ശിച്ചത്. ഉത്തരേന്ത്യന്‍ കോളനികളുടെത് പോലെയാണ് ഇതെന്നു മന്ത്രി പറഞ്ഞു .കോളനിയിലെ വീടുകളുടെ അകം സന്ദര്‍ശിച്ച മന്ത്രി ഇത് താമസയോഗ്യമാക്കിമാറ്റാന് നടപടിയെടുക്കുമെന്നും ഉറപ്പുനല്‍കി.
കേന്ദ്ര സര്‍ക്കാറിന്റെ മറ്റൊരു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു വീടുകള്‍ താമസയോഗ്യമാക്കിമാറ്റുകയെന്ന് മന്ത്രി പറഞ്ഞു.
ഇതിനായി വീടിന്റെ ഒരു ഭാഗം പൊളിച്ച് ഒരു മുറി കൂടി നിര്‍മിക്കും. ഇതിനാവശ്യമായ ഫണ്ട് ഫിഷറീസ് വകുപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ബാക്കി തുക നഗരസഭയും കണ്ടെത്തും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."