സ്‌കൂളുകളില്‍ ജലക്ലബ് ആരംഭിക്കും
മലയിന്‍കീഴ്: മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നീര്‍ത്തടാധിഷ്ഠിത കര്‍മപരിപാടിയായ ജലസമൃദ്ധി ആറുമാസത്തിനുള്ളില്‍ നടപ്പാക്കും. മാര്‍ച്ച് 22നു പദ്ധതി ഉദ്ഘാടനം ചെയ്യത്തക്ക രീതിയില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഐ.ബി.സതീഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായി.
ഇതിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ എന്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറിവരെയുള്ള എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ജലക്ലബുകള്‍ ആരംഭിക്കും. നവംബര്‍ ഒന്നിനു സ്‌കൂള്‍തല ക്ലബുകള്‍ ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായി ഒരു സ്‌കൂളിനെ പ്രത്യേകം തിരഞ്ഞെടുത്തു മാതൃകാ ക്ലബ് രൂപീകരിക്കും.
എന്‍.സി.സി, എന്‍.എസ്.എസ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് എന്നിവ ക്ലബിന്റെ ഭാഗമാക്കും. വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, കാട്ടാക്കട, പള്ളിച്ചല്‍, വിളപ്പില്‍ എന്നീ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണു ജലസമൃദ്ധി നടപ്പാക്കുക. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതോടൊപ്പം ശുദ്ധജല ലഭ്യതയും ലക്ഷ്യമിടുന്നുï്.
ജലസ്രോതസുകളുടെ നവീകരണം, പുനരുജ്ജീവനം, മരം വച്ചുപിടിപ്പിക്കല്‍, മഴക്കുഴി നിര്‍മാണം, മത്സ്യം, താമര, ആമ്പല്‍ കൃഷികള്‍, കിണറുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തല്‍ തുടങ്ങി അടിസ്ഥാനതലം മുതലുള്ള സുസ്ഥിര പദ്ധതിയാണു നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പിന് കോര്‍ഡിനേഷന്‍ കമ്മിറ്റി അടുത്തമാസം അഞ്ചിനു നേമം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."