നക്ഷത്ര ആമയെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചംഗസംഘം പിടിയില്‍
നെടുമങ്ങാട്: നക്ഷത്ര ആമയെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചംഗസംഘം പിടിയിലായി. വട്ടപ്പാറ റൂട്ടില്‍ ചെല്ലാകോട് ഗവ.എല്‍.പി.എസിന് സമീപം അപൂര്‍വ ഇനത്തില്‍പെട്ട നക്ഷത്ര ആമയെ വില്‍ക്കാന്‍ ശ്രമിക്കുന്നതായി വനംവകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരം അനുസരിച്ച് പാലോട് റെയിഞ്ചോഫിസര്‍ എസ്.വി.വിനോദ്, ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം റെയിഞ്ചോഫിസര്‍, വിശ്വംഭരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം നക്ഷത്ര ആമയേയും ഇതിനെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘത്തേയും കടത്താനുപയോഗിച്ച ആഢംബരക്കാറും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
തിരുമല വില്ലേജില്‍ പാറക്കോവില്‍ ലക്ഷ്മി നഗറില്‍ കിഷോര്‍ എന്നു വിളിക്കുന്ന രഞ്ജിത്ത് കുമാര്‍ (30), വഞ്ചിയൂര്‍ ഈഞ്ചക്കല്‍ ശിവകൃപയില്‍ ഗോപകുമാര്‍ (58), വിളവൂര്‍ക്കല്‍ പാവച്ചക്കുഴി പെരുകാവ് അജിതഭവനില്‍ സുജിത് (23), നെടുമങ്ങാട് വാളിക്കോട് കാരവളവ് ഇടവേലില്‍ വീട്ടില്‍ രവീന്ദ്രന്‍ (57), നെടുമങ്ങാട് ഉഴമലയ്ക്കല്‍ കുളപ്പട നന്ദിനി നിവാസില്‍ വെങ്കിടേശ്വരന്‍ പോറ്റി (53) എന്നിവരാണ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."