കടലില്‍ കാണാതായ രണ്ടാമത്തെയാളിന്റെ മൃതദേഹവും കിട്ടി
കോവളം: സെല്‍ഫിയെടുക്കുന്നതിനിടയില്‍ തിരയടിയില്പ്പെട്ടു കടലില്‍വീണ് കാണാതായ രïാമത്തെ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം തമിഴ്നാട്ട് കടലില്‍നിന്ന് കïെത്തി. ആറ് ദിവസം മുന്‍പ് വിഴിഞ്ഞം ആഴി മല പാറക്കൂട്ടത്തില്‍നിന്ന് മൊബൈലില്‍ പടമെട്ടക്കുന്നതിനിടയില് കാണാതായ പശ്ചിമ ബംഗാള്‍ സ്വദേശി ഇന്ദ്ര മോഹന റോയുടെ മകന് സുകുമാര്‍ റോയ് (22)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ കന്യാകുമാരി കൊടിമന ഭാഗത്ത് കïെത്തിയത്.
തിരയടിയില്‍ പൊങ്ങിക്കിടന്ന മൃതദേഹംകï മത്സ്യത്തൊഴിലാളികള്‍ കുളച്ചല്‍ തിരദേശ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.
കരക്കെത്തിച്ച മൃതദേഹം സുകുമാര്‍ റോയ്യുടെ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞു. ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കഴിഞ്ഞ ഞായറാഴ്ച നടന്ന അപകടത്തില്‍ ഇയാള്‍ക്കൊപ്പം കാണാതായപ്രദീപ് റോയ് (27)ന്റെ മൃതദേഹം രïുദിവസം മുന്‍പ് പുല്ലുവിള പള്ളം കടലില്‍ നിന്ന് കïെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."