ഓണ്‍ലൈന്‍ കാര്യക്ഷമമായില്ല; പോക്കുവരവ് നടപടികള്‍ തകിടംമറിഞ്ഞു മിക്ക വില്ലേജ് ഓഫിസുകളിലും അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു
നെടുമങ്ങാട്: വില്ലേജ് ഓഫിസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതോടെ പോക്കുവരവ് നടപടികള്‍ തകിടംമറിഞ്ഞു. മിക്ക വില്ലേജാഫിസുകളിലും മൂന്നുമാസം മുന്‍പ് നല്‍കിയ പോക്കുവരവ് അപേക്ഷകള്‍ക്ക്‌പോലും നടപടിയായിട്ടില്ല.
വസ്തുകൈമാറ്റം രജിസ്റ്റര്‍ ചെയ്ത് വാങ്ങിയവര്‍ക്ക് യഥാസമയം പോക്കുവരവ് ചെയ്ത് ലഭിക്കാത്തതായതോടെ അപേക്ഷകര്‍ ദുരിതത്തിലായി. ദിവസവും നിരവധിപേരാണ് ഇതിനായി വില്ലേജ് ഓഫിസുകളില്‍ കയറിയിറങ്ങുന്നത്. റവന്യൂ രേഖകള്‍ മുഴുവന്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യാതെയാണ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയത്. വില്ലേജ് ഓഫിസിലെ രേഖകള്‍ അപ്‌ലോഡ് ചെയ്യാന്‍ കാലതാമസം നേരിടുന്നതാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞത്.
നിലവിലുള്ള എല്ലാ രേഖകളും അപ്‌ലോഡ് ചെയ്താല്‍ മാത്രമേ വസ്തുവിന്റെ പോക്കുവരവുകള്‍ സുഗമമായി നടക്കുകയുള്ളൂ. ബി.ടി.ആര്‍(ബേസിക്ക് ടാക്‌സ് റജിസ്ട്രര്‍) ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുïെങ്കിലും ഇതില്‍ അപാകതകളും കടന്നുകൂടിയുï്. വില്ലേജ് ഓഫിസുകളില്‍ രേഖകള്‍ അപ്‌ലോഡ് ചെയ്യുന്നതിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ പോക്കുവരവ് ചെയ്ത് ലഭിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാകുയെന്നും ജീവനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."