തൊണ്ണൂറുകാരിയെ പീഡിപ്പിച്ചെന്ന കേസ്: കൊമ്പുകോര്‍ത്ത് കോണ്‍ഗ്രസും സി.പി.എമ്മും
കൊല്ലം: കടയ്ക്കലില്‍ തൊണ്ണൂറുകാരിയെ പീഡിപ്പിച്ചെന്ന കേസ് രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസും എതിര്‍ത്തു സി.പി.എമ്മും രംഗത്തെത്തിയതോടെ പീഡനവിവാദം കൊഴുക്കുന്നു.
സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കൈയേറ്റത്തിനു ശ്രമിച്ചതോടെ കേസുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് നീക്കം. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് മൈക്ക് അനുമതി നിഷേധിച്ചതും പ്രതിഷേധത്തിന് ആക്കംകൂട്ടി.
ജില്ലയില്‍നിന്നുള്ള ഇടതു വനിതാമന്ത്രി ഉള്‍പ്പടെയുള്ള വനിതാ നേതാക്കളൊന്നും സംഭവത്തില്‍ രംഗത്തു വന്നിട്ടില്ല. എന്നാല്‍ കേസ് കെട്ടിച്ചമച്ചതെന്ന ആരോപണവും നിലനില്‍ക്കുന്നതിനിടെയാണ് അയല്‍വാസിയായ പ്രതി വിജയകുമാറിനെ കോടതി റിമാന്‍ഡ് ചെയ്തത്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ സി.പി.എമ്മിന്റെ ഉന്നത തലങ്ങളില്‍ ചരടുവലി തുടങ്ങിയെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃദ്ധയുടെ വൈദ്യപരിശോധന നടത്തണണെന്നും ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വൃദ്ധയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതും മൊഴി രേഖപ്പെടുത്തിയതും സി.പി.എം മുന്‍ നിശ്ചയിച്ച അജï പ്രകാരമാണ്. പീഡനം നടന്നിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് നീക്കം. സി.പി.എം വനിതാനേതാക്കളായ ലതികാ വിദ്യാധരനും ഷാഹിദാ കമാലും പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ് ബിജുവും സി.പി.എമ്മിന്റെ ഉന്നത നേതാക്കളും വൃദ്ധയെയും ഡോക്ടര്‍മാരെയും മുള്‍മുനയില്‍ നിര്‍ത്തിയാണ് റിപ്പോര്‍ട്ട് എഴുതിച്ചത്. സംഭവം നടന്നയുടന്‍ പ്രദേശത്തെ സി.പി.എം പഞ്ചായത്തംഗത്തെ വിവരമറിയിച്ചെങ്കിലും അവര്‍ പൊലിസിനു പകരം ബിജുവിനെയാണ് അറിയിച്ചതെന്നു കൊടിക്കുന്നില്‍ പറഞ്ഞു. എ.സി.പി ഓഫിസില്‍ വൃദ്ധയെ മൊഴിരേഖപ്പെടുത്താന്‍ എത്തിച്ചത് ലതികയുടെയും ഷാഹിദയുടെയും നേതൃത്വത്തിലായിരുന്നതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും പീഡനക്കേസിലെ പ്രതി കോണ്‍ഗ്രസുകാരനാണെന്ന് വരുത്തിതീര്‍ക്കാനാണ് സി.പി.എം ഗൂഢാലോചന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നാലുപ്രാവശ്യം കൈപ്പത്തി ചിഹ്നത്തില്‍ നിന്ന് പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട ബിജുവും ബന്ധുവായ പ്രതിയും കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി സി.പി.എമ്മിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."