HOME
DETAILS
MAL
'ഗോരക്ഷയുടെ പേരില്‍ കൊലചെയ്യുന്നതിനെതിരേ മതേതര പാര്‍ട്ടികള്‍ രംഗത്തുവരണം'
backup
September 24 2016 | 02:09 AM
കൊല്ലം: അഹമ്മദാബാദില്‍ മൃഗങ്ങളെ വാഹനത്തില്‍ കൊïുപോവുകയായിരുന്ന മുഹമ്മദ് അയ്യൂബ് മേവിനെ ഗോരക്ഷയുടെ പേരുപറഞ്ഞ് തടഞ്ഞുവച്ചുകൊï് അതിക്രൂരമായി മര്ധിച്ചുകൊലപ്പെടുത്തിയതിനെതിരേ കേന്ദ്ര സര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും മൗനം പാലിക്കുകയാണ്. ഇതിനെതിരേ മതേതര-രാഷ്ട്രീയകക്ഷികള്‍ രംഗത്തുവരണമെന്ന് കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് കൊല്ലം ഡി.സി.സിയില്‍ കൂടിയ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ ചെയര്മാന് നവാസ് റഷാദി അധ്യക്ഷനായി. ഭാരവാഹികളായ അഫ്സല് ബാദുഷ, അഷറഫ് ഖാന്, കരിക്കോട് ഷറഫ്, സജീബ്. എസ്. പോച്ചയില്‍, റിയാസ് മുള്ളിക്കാട്, അയത്തില്‍ നാസിം, അസൈന്‍ പള്ളിമുക്ക്, സിയാദ് ഷാജഹാന്, അയത്തില്‍ നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."