മുതലപ്പൊഴിയില്‍ തീരം കൈയേറ്റം വ്യാപകം ടൂറിസം വികസനം ആശങ്കയിലേക്ക്
കഠിനംകുളം: പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തോട്‌ചേര്‍ന്ന കടല്‍തീരം കൈയേറുന്നത് വ്യാപകമാകുന്നു. ടൂറിസം വികസനത്തിനായി സര്‍ക്കാര്‍ കോടികള്‍ അനുവദിച്ച് നടപടികള്‍ നടക്കുന്നതിനിടെയാണ് തീരം കൈയേറുന്നത് ദിനംപ്രതി വര്‍ധിച്ചുവരുന്നത്. ഹാര്‍ബറിന്റെ പെരുമാതുറ ഭാഗത്തെ പുലിമുട്ടിന് സമീപത്തെ വിശാലമായ തീരമാണ് ചില ഭൂമാഫിയാ സംഘത്തിന്റെ സഹായത്തോടെ പ്രദേശവാസികള്‍ കൈയേറുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും. എന്നാല്‍ ഇതൊന്നും സര്‍ക്കാറോ ഹാര്‍ബര്‍ അതോറിറ്റിയോ ടൂറിസം വികസനകോര്‍പ്പറേഷനോ ശ്രദ്ധിക്കുന്നില്ല.
നാല് കി.മീ ദൂരത്തില്‍ പുതുക്കുറുച്ചി തീരംവരെ കൈയേറ്റം വ്യാപിച്ചിട്ടുï്. ഇതു കൂടുതലായി കïുവരുന്നത് ഹാര്‍ബറിനെ ചുറ്റിപ്പറ്റിയാണ്. സുരക്ഷയ്ക്കായി നിര്‍മിച്ച കരിങ്കള്‍ ഭിത്തിയും സുനാമി മുന്‍കരുതലിനായി കോടികള്‍ ചിലവഴിച്ച് വര്‍ഷങ്ങളെടുത്ത് വച്ചുപിടിപ്പിച്ച കാറ്റാടി മരങ്ങള്‍ വെട്ടിമാറ്റിയുമാണ് കൈയ്യേറ്റം. കരിങ്കല്‍ ഭിത്തിക്ക് മുകളില്‍വരെ ഇതിനകം നിരവധി കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുïു. ഒരുവര്‍ഷത്തിന് മുന്‍പ് പെരുമാതുറയേയും താഴംപള്ളിയേയും ഒന്നിപ്പിക്കുന്നതും തീരദേശ ഹൈവേക്ക് തടസമായിരുന്നതുമായ മുതലപ്പൊഴിയെ മറികടക്കുന്ന പാലം ഗതാഗത യോഗ്യമായതോടെയാണ് ഇവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക് തുടങ്ങിയത്.
ഇതോടെയാണ് തീരം കൈയേറുന്നതും വ്യാപകമായത്. ദിവസവും നൂറുകണക്കിനും ആഘോഷ ദിനങ്ങളില്‍ ആയിരക്കണക്കിനും സഞ്ചാരികള്‍ എത്തുന്ന മുതലപ്പൊഴിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെയില്ലാത്ത അവസ്ഥയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലേക്ക് ടൂറിസം വകുപ്പ് മൂന്നുകോടി രൂപാ അനുവദിച്ചത്.
ഈ വാര്‍ത്തകൂടി പരന്നതോടെ ഈ മേഘലയില്‍ ഭൂമാഫിയാ സംഘങ്ങള്‍ പിടിമുറുക്കുകയും പ്രദേശവാസികളെ കൂട്ടുപിടിച്ച് തീരം കൈയേറുന്നത് വ്യാപകമാവുകയും ചെയ്യ്തു. റവന്യൂ വകുപ്പിനെ വിവരം രേഖാമൂലം പലരും അറിയിച്ചെങ്കിലും നടപടിയില്ല. വരുംനാളുകളില്‍ അത്ഭുതകരമായ വികസനമാണ് സര്‍ക്കാര്‍ പെരുമാതുറ മുതലപ്പൊഴിയില്‍ നടപ്പിലാക്കാന്‍ പോകുന്നതെന്ന് പറയുമ്പോള്‍ തീരം കെയ്യേറ്റവും നിര്‍മാണ പ്രവര്‍ത്തനവും ഇതിനെതിരാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."