HOME
DETAILS

വിഭവങ്ങളുടെ വൈവിധ്യത്തില്‍ മനംനിറഞ്ഞ് വിദേശ ഷെഫുകള്‍

  
backup
September 24 2016 | 02:09 AM

%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%88%e0%b4%b5%e0%b4%bf%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


കൊച്ചി: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന സ്‌പൈസ് റൂട്ട് പാചക മത്സരത്തില്‍ പങ്കെടുക്കാനെത്തിയ വിദേശ ഷെഫുമാര്‍ക്ക് നവ്യാനുഭവമായത് കേരളത്തിലെ നാടന്‍ അടുക്കള. നാട്ടിലെ കുടംപുളിയും ഇരുമ്പന്‍ പുളിയും തേങ്ങാപ്പാലുമെല്ലാം യൂറോപ്യന്‍അറബ് ഷെഫുമാര്‍ക്ക് വിസ്മയമായി മാറി. ഏതൊരു പ്രൊഫഷണല്‍ ഷെഫിനുമുള്ള ആഗ്രഹമാണ് സാധാരണക്കാരന്റെ അടുക്കളയിലെ പാചകം കാണുകയെന്നത്. പക്ഷേ  സ്‌പൈസ്‌റൂട്ട് വിദേശ ഷെഫുകളെ അമ്പരപ്പിച്ചുകൊണ്ട് കൊച്ചി കണ്ണമാലിയിലെ നിമ്മി പോളിന്റെ അടുക്കളയില്‍ മലയാളികളുടെ ഇഷ്ട വിഭവങ്ങളായ മീനും കൊഞ്ചുതോരനും ബീഫുമൊക്കെ ഒരുങ്ങി.
 യുനെസ്‌കോ, കേരളടൂറിസം, കേന്ദ്ര ടൂറിസം മന്ത്രാലയം, എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പൈസ്‌റൂട്ട് പാചക മത്സരത്തിനായി 15 രാജ്യങ്ങളിലെ 39 വിദേശ ഷെഫുമാരാണ് കൊച്ചിയിലെത്തിയത്. നാടന്‍വിഭവങ്ങളുടെ പാചകാനുഭവം കിട്ടാനായാണ് അവര്‍ക്ക് അടുക്കള കാണാനുള്ള അവസരമൊരുക്കിയത്. ഇരുപതു വര്‍ഷമായി കൊച്ചിയിലെ പ്രധാന പാചക അധ്യാപിക കൂടിയാണ് ഷെഫുമാര്‍ക്കുവേണ്ടി അടുക്കള ഒരുക്കിയ നിമ്മി പോള്‍.
പുസ്‌കത്തില്‍ കാണുന്നതിനേക്കാള്‍ മികച്ച അവസരമാണ് നാടന്‍ അടുക്കളയിലെ പാചകം കണ്ടതിലൂടെ തനിക്ക് ലഭിച്ചതെന്ന് പ്രശസ്ത ലെബനീസ് ഷെഫ് ജിഹാദ് എല്‍ഷാമി പറഞ്ഞു.  ഒമ്പതുവര്‍ഷമായി മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ചീഫ് ഷെഫാണ ് ഷാമി. പക്ഷെ കേരളത്തിന്റെ തനതു പാചകരീതികള്‍ കാണാന്‍ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നുവെന്നും പറഞ്ഞു. ചരിത്രപരമായ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് പോര്‍ച്ചുഗീസ് ഷെഫ് ബെര്‍നാര്‍ഡ് അഗ്രേല പാചക മത്സരത്തിനെത്തിയത്. മസാലകളുടെ ഉപയോഗമാണ് കേരളത്തിലെ പാചകത്തെ മികച്ചതാക്കുന്നതെന്നാണ് ബെര്‍നാര്‍ഡിന്റെ അഭിപ്രായം.
നിമ്മി പോള്‍ ഉണ്ടാക്കിയ മിക്ക വിഭവങ്ങളും തങ്ങളുടെ നാട്ടിലും സാധാരണയാണെന്ന് മലേഷ്യന്‍ കുക്ക് റൗസ്‌ലി പറയുന്നു. വെളിച്ചെണ്ണയും, ഇലയില്‍ചുട്ട മീനും, കൊഞ്ച് കറിയുമെല്ലാം ഒന്നുതന്നെയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ കേരളത്തിന്റെ തനതുവിഭവമായ ബീഫ് ഫ്രൈയില്‍ റൗസ്‌ലി വീണു. മാംസം സ്റ്റൂ ആയി കഴിക്കുന്ന ശീലമാണ് മലേഷ്യക്കാര്‍ക്കുള്ളത്. എന്നാല്‍ ബീഫ് വരട്ടി തേങ്ങാക്കൊത്ത് ചേര്‍ത്ത വിഭവം തകര്‍പ്പനാണെന്ന്  അദ്ദേഹം സാക്ഷ്യപ്പെടുത്തി.  ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് രാജ്യാന്തര ഷെഫ് മത്സരം ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് മത്സരം കാണാനുള്ള അവസരമുണ്ടായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago