HOME
DETAILS

സര്‍ക്കാരിന്റെ നൂറുദിനാഘോഷം: 'ജൈവജീവനം' ജില്ലാതല ജൈവകൃഷി സെമിനാര്‍ ഇന്ന്

  
backup
September 24 2016 | 02:09 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b5%82%e0%b4%b1%e0%b5%81%e0%b4%a6%e0%b4%bf%e0%b4%a8-4

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിനാഘോഷങ്ങളുടെ ഭാഗമായി പാലമേല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ജൈവകൃഷി സെമിനാര്‍ 'ജൈവജീവനം' ഇന്ന് രാവിലെ 9.30 ന് പൊതുമരാമത്ത്‌രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. വിഷരഹിത കൃഷിയുടെ പ്രാധാന്യം വിളിച്ചോതുന്ന  സെമിനാറില്‍  ആര്‍. രാജേഷ് എം.എല്‍.എ. ആധ്യക്ഷ്യം വഹിക്കും.
   സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകമിത്ര പുരസ്‌കാരം നേടിയ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ജില്ലയിലെ മികച്ച കൃഷി ഓഫീസര്‍ക്കുള്ള പുരസ്‌കാരം നേടിയ പാലമേല്‍ കൃഷി ഓഫീസര്‍ സിജി സൂസന്‍ ജോര്‍ജ്, മികച്ച കൃഷി അസിസ്റ്റന്റായി തിരഞ്ഞെടുക്കപ്പെട്ട മനോജ് മാത്യു, മികച്ച ക്ലസ്റ്ററായി തെരഞ്ഞെടുക്കപ്പെട്ട പാലമേല്‍ എ ഗ്രേഡ് ക്ലസ്റ്റര്‍ ഭാരവാഹികള്‍ എന്നിവരെ അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ. ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.
 സെമിനാറില്‍ അന്താരാഷ്ട്ര കായല്‍ നില കൃഷി ഗവേഷണ പരിശീലനകേന്ദ്രം മേധാവി  ഡോ. കെ.ജി. പദ്മകുമാര്‍ മോഡറേറ്ററാകും. 'വിഷരഹിത കൃഷി; പ്രസക്തിയും ഭാവിയും' എന്ന വിഷയം അദ്ദേഹം അവതരിപ്പിക്കും. 'വിഷരഹിത ഭക്ഷണവും ജീവനവും' എന്ന വിഷയത്തില്‍  കാര്‍ഷിക വിജ്ഞാന കേന്ദ്രം വിദഗ്ധ ജിസി ജോര്‍ജും 'ഓണാട്ടുകര കൃഷി വര്‍ത്തമാനം, ഭാവി' എന്ന വിഷയം ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുരളീധരന്‍ തഴക്കരയും 'ജൈവകൃഷി അറിവനുഭവങ്ങള്‍' എന്ന വിഷയം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജി. വേണുഗോപാലും കൃഷി ഓഫീസര്‍ മാത്യൂ എബ്രഹാമും അവതരിപ്പിക്കും. ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ്, കൃഷിവകുപ്പ്, ക്ഷീരവികസന വകുപ്പ്, ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബഹുജന സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  6 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  6 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  6 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  6 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  6 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  6 days ago