ഡെല്‍ഹി പൊലിസ് നിയമനം: നെഹ്‌റു യുവകേന്ദ്ര പരിശീലനം നല്‍കും
ആലപ്പുഴ: ഡല്‍ഹി പൊലീസ് നിയമനത്തിന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന മത്സര പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് കേന്ദ്ര യുവജന കായിക മന്ത്രാലയത്തില്‍ കീഴിലുള്ള ജില്ലാ നെഹ്‌റു യുവകേന്ദ്ര പരിശീലനം നല്‍കും.
ആകെ 4669 ഒഴിവുകളാണ് ഉള്ളത്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈന്‍ എഴുത്തു പരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയിലൂടെയാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. 18നും 21നും മദ്ധ്യേ പ്രായമുള്ള പുരുഷന്മാര്‍ക്കും18 നും 25നും മദ്ധ്യേ പ്രായമുള്ള സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ആറുമാസത്തെ പരിശീലനത്തിന് അപേക്ഷിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ നെഹ്‌റു യുവകേന്ദ്ര ചെയ്യും.
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനില്‍ അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ പത്തും പരിശീലനത്തിന് അപേക്ഷിക്കേണ്ട അവസാന തീയിതി ഒക്‌ടോബര്‍ ഇരുപതുമാണ്.
താത്പര്യമുള്ള യുവാക്കള്‍ ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍, നെഹ്‌റു യുവകേന്ദ്ര, കൊല്ലം എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 9400990330.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."