പട്ടണപട്ടണക്കാട് സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേട്: ഒരാള്‍ കൂടി അറസ്റ്റില്‍
ചേര്‍ത്തല: പട്ടണക്കാട് സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപെട്ട് ഒരാളെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു.
ബാങ്കില്‍ നിന്നും നടപടിക്കു വിധേയനായ കാഷ്യര്‍ ഗിരീഷ് കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. അന്വേഷണം നടത്തുന്ന ക്രൈബ്രാഞ്ച് ഡി വൈ എസ് പി കെ എസ് ഉദയഭാനു, എസ് ഐ മാരായ കൃഷ്ണകുമാര്‍, രമേശന്‍,എ എസ് ഐ ടി ജി സുരേഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ചേര്‍ത്തല കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍വെച്ചാണ് പിടികൂടിയത്.
ഇതോടെ പ്രതിപട്ടികയില്‍ ഉള്‍പെട്ട നാലുപേരും പിടിയിലായി. നേരത്തെ ബാങ്ക് സെക്രട്ടറി ഉള്‍പ്പെടെ മൂന്നു ജീവനക്കാരെ പിടികൂടിയിരുന്നു. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. ബാങ്കില്‍ 27 കോടിയോളം രൂപയുടെ തിരുമറികള്‍ നടന്നതായാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നാണ് ക്രൈബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തത്. ബാങ്കിലെ ക്രമക്കേടുകളെ തുടര്‍ന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ ഗിരീഷ് കുമാര്‍ ബാങ്കില്‍ 45 ലക്ഷത്തോളം രൂപാ അടച്ചതായാണ് വിവരം. അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിനു വിട്ടുകിട്ടാന്‍ ക്രൈബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്കിയിട്ടുണ്ട്.
ക്കാട് സര്‍വീസ് സഹകരണ
ബാങ്കിലെ ക്രമക്കേട്: ഒരാള്‍ കൂടി അറസ്റ്റില്‍

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."