റെയില്‍വേ ബജറ്റ് ഒഴിവാക്കിയതിന് പിന്നില്‍ കുത്തക മുതലാളിമാര്‍: പന്ന്യന്‍ രവീന്ദ്രന്
ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ റെയില്‍വേ ബജറ്റ് ഒഴിവാക്കിയതിന് പിന്നില്‍ കുത്തക മുതലാളിമാരുടെ താല്‍പ്പര്യമാണെന്ന് സി പി ഐ ദേശിയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
എ ഐ വൈ എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഭിമാനമായ റെയില്‍വേയെ സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതുവാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാരിന്റേത്. മുതലാളിമാര്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്ന കണക്കപ്പിള്ളയായി നരേന്ദ്രമോഡി സര്‍ക്കാര്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ നിറം കെടുത്തുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. വിദേശ കുത്തകകള്‍ക്ക് മുന്നില്‍ രാജ്യത്തെ ഒന്നാകെ പണയംവെയ്ക്കുവാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.
അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ മോഡിപിടിപ്പിക്കുമെന്ന് പറഞ്ഞവരാണ് അഴിമതിയുടെ വക്താക്കളായി മാറുന്നത്.
തെരഞ്ഞെടുപ്പിന് മുന്‍പ് നരേന്ദ്രമോഡി നല്കിയ വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങള്‍ ഓരോന്നായി അഴിഞ്ഞുവീഴുകയാണെന്നും പന്ന്യന്‍ പറഞ്ഞു. കേരളത്തിലെ ജനകീയ സര്‍ക്കാര്‍ ലോകത്തിന് തന്നെ മാതൃകയായി മാറുകയാണ്. യോഗത്തില്‍ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ്പി എസ് എം ഹുസൈന് അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി ടി ടി ജിസ്മോന് സ്വാഗതം പറഞ്ഞു. ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രി പി തിലോത്തമന്, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി പുരുഷോത്തമന്, പി പ്രസാദ്, ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദ്, ഇ കെ ജയന് തുടങ്ങിയവര്‍ സംസാരിച്ചു. കെ യു ജയേഷ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."