വിദ്യാഭ്യാസ വായ്പ: പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥരെ പത്തലിനടിക്കുമെന്ന് പി.സി ജോര്‍ജ്
ആലപ്പുഴ: വിദ്യാഭ്യാസ വായ്പ എടുത്തവരേ അനാവശ്യമായി പീഡിപ്പിക്കാന്‍ ബാങ്ക് - റവന്യൂ അധികൃതര്‍ ശ്രമിച്ചാല്‍ പത്തലിനടിക്കുമെന്നും അവരുടെ കാലുവെട്ടാന്‍ വിദ്യാര്‍ഥികളെയും കുടുംബങ്ങളെയും പ്രാപ്ത്തരാക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ആലപ്പുഴ ലീഡ് ബാങ്കിന് മുന്നില്‍ എഡ്യൂക്കേഷന്‍ ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാലു ലക്ഷം വരെയുള്ള വായ്പയുടെ പേരില്‍ ജപ്തി നടപടികള്‍ സ്വീകരിച്ചാല്‍ ഇത്തരക്കാര്‍ മലയാളികളുടെ സന്തതികളല്ലെന്നു പറയേണ്ടി വരും. റിലയന്‍സിന്റെ മക്കളാണ് ഇത്തരക്കാര്‍. ബാങ്കേഴ്‌സ് അസോസിയേഷന്റ തീരുമാന പ്രകാരമാണ് മാനദണ്ഡങ്ങള്‍ തെറ്റിച്ച് വിദ്യാഭ്യാസ വായ്പ എടുത്തവരോട് മര്യാദക്കേട് കാണിക്കുന്നത്. ബാങ്ക് മാനേജര്‍മാരുടെ സ്വകാര്യ സ്വത്തല്ല വായ്പയായി നല്‍കുന്നതെന്ന് ഓര്‍ണമെന്നും പിസി ജോര്‍ജ് പറഞ്ഞു.
ആലപ്പുഴയിലാണ് ബാങ്ക് പീഡനത്തെ തുടര്‍ന്ന് രണ്ടു പേര്‍ ആത്മഹത്യ ചെയ്തത്. മരിച്ച കൃഷ്ണന്‍കുട്ടിയുടെ അവസ്ഥ എല്ലാവര്‍ക്കുമറിയാം. കാരണക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം.
വിഷയം 26 ന് നിയമസഭയില്‍ സബ്മിഷനായി ഉന്നയിക്കും. ബാങ്ക് - റവന്യൂ ഉദ്യോഗസ്ഥര്‍ ഊളത്തരം കാണിച്ചാല്‍ കളസമിട്ട് നടക്കാന്‍ അനുവദിക്കില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."