അരുവിത്തുറ സ്റ്റേഡിയം ഓര്‍മയാകുന്നു: സ്റ്റേഡിയം സ്വകാര്യ കമ്പനികള്‍ക്ക്
ഈരാറ്റുപേട്ട: ഒട്ടേറെ കായിക പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ അരുവിത്തുറ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ സ്റ്റേഡിയം ഇനി ഓര്‍മയാകുന്നു.
സ്റ്റേഡിയം സ്വകാര്യ സോളാര്‍ കമ്പനിക്ക് പാട്ടത്തിന് കൊടുത്തതിനെ തുടര്‍ന്ന് സ്റ്റേഡിയത്തിനുള്ളില്‍ സോളാര്‍ കമ്പനി പണികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതോടെ കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ വിസ്തൃതിയുള്ള സ്റ്റേഡിയങ്ങളില്‍ ഒന്ന് നാടിന് നഷ്ടമാകുന്നു. ഇതോടെ ഒട്ടേറെ കായിക പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ സ്റ്റേഡിയം ഓര്‍മയായി മറയുന്നു.
1962 ല്‍ ഈരാറ്റുപേട്ട ഗവ.ആശുപത്രി, മൃഗാശുപത്രി, ബ്ലോക്ക് ഓഫിസ്, ഇപ്പോഴത്തെ കോടതി കെട്ടിടം എന്നീ സ്ഥാപനങ്ങള്‍ക്കായി 5 ഏക്കറിന് മുകളില്‍ പൊട്ടന്‍കുളം കുടുംബം സംഭാവന ചെയ്ത 7 ഏക്കറോളം വരുന്ന സ്ഥലത്താണ് അരുവിത്തുറ സ്റ്റേഡിയം നിര്‍മിച്ചിട്ടുള്ളത്. അക്കാലഘട്ടം മുതല്‍ വര്‍ഷാവര്‍ഷം ഉപജില്ലാ കായികമേളയും നിരവധി പ്രാവിശ്യം റവന്യൂ ജില്ലാ കായികമേളയും 1985 ല്‍ സംസ്ഥാന കായികമേളയും ഈ സ്റ്റേഡിയത്തില്‍ നടക്കുകയും ഇതിനോടകം ആയിരക്കണക്കിന് കായിക പ്രേമികള്‍ ഈ സ്റ്റേഡിയത്തില്‍ മത്സരിക്കുകയും നൂറ് കണക്കിന് കായിക പ്രേമികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ വിവിധ പഞ്ചായത്തുകളുടേയും ബ്ലോക്കുകളുടേയും നേതൃത്വത്തില്‍ ഈ സ്റ്റേഡിയത്തില്‍ കായിക മത്സരങ്ങള്‍ നടക്കുന്നതോടൊപ്പം ദിവസേന രാവിലെയും വൈകുന്നേരവും പ്രഭാത സായാഹന സവാരിക്കാരായ നൂറ് കണക്കിന് ആളുകള്‍ക്ക് ഈ സ്റ്റേഡിയം അനുഗ്രഹമായി മാറിയിരുന്നു.
എങ്കില്‍ എല്ലാവര്‍ക്കും വേദന ഉളവാക്കിക്കൊണ്ടാണ് അടുത്തിടെ സ്റ്റേഡിയം പരിപാലകര്‍ സ്വകാര്യ സോളാര്‍ കമ്പനിക്ക് പാട്ടവാടകയ്ക്ക് സ്ഥലം വാടകയ്ക്ക് കൊടുക്കുകയും സ്റ്റേഡിയത്തിന് ഉള്‍ഭാഗം പകുതിയിലേറെ സ്ഥലത്ത് ഇതിനോടകം കിടങ്ങുകള്‍ കുഴിച്ചു കഴിഞ്ഞു. ഇതോടെ സ്റ്റേഡിയം പ്രവര്‍ത്തനം ആരംഭിച്ച കാലഘട്ടം മുതല്‍ ഈ പ്രദേശത്തെ കായിക പ്രേമികള്‍ വളരെയേറെ പ്രതിഷേധം ഇതിനോടകം അറിയിച്ചുകഴിഞ്ഞു.
ബന്ധപ്പെട്ട അധികാരികള്‍ക്ക് സ്റ്റേഡിയം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം പരാതികള്‍ സമര്‍പ്പിച്ചുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."