ജനകീയ മുന്നേറ്റത്തിലൂടെ ജലസംരക്ഷണത്തിന് പദ്ധതി ഒരുക്കണം: മാത്യൂ ടി. തോമസ്
കൊല്ലം: വരുംതലമുറക്ക് ജീവിത സാഹചര്യം ഒരുക്കാന്‍ ജനകീയ മുന്നേറ്റത്തിലൂടെ ജലസംരക്ഷണത്തിന് തയാറാവണമെന്ന് മന്ത്രി മാത്യൂ ടി. തോമസ് പറഞ്ഞു. കഴുതുരുട്ടിയാറിന് കുറുകെ നിര്‍മിച്ച തടയണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലസ്രോതസുകളുടെ നാടായ കൊല്ലത്ത് ജലദൗര്‍ലഭ്യം നേരിടുന്നത് ദൗര്‍ഭാഗ്യകരമാണ്. കാലാവസ്ഥാ വ്യതിയാനത്തെയും ആഗോളതാപനത്തെയും കുറ്റംപറഞ്ഞ് രക്ഷപെടാമെങ്കിലും കാടിനേയും നാടിനേയും ചൂഷണംചെയ്യുന്ന മമനഃസ്ഥിതിക്ക് മാറ്റംവരാതെ ഇതിന് പരിഹാരമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വനംവകുപ്പ് മന്ത്രി കെ.രാജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് വിജയമ്മ ലക്ഷ്മണന്‍, ജില്ലാ പഞ്ചായത്തംഗം കെ.ആര്‍.ഷീജ, ബ്ലോക്ക് പഞ്ചായത്തംഗം എസ്.സുനിത, വാര്‍ഡംഗം പ്രിയ മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൈനര്‍ ഇറിഗേഷന്‍ സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ രഞ്ജി പി. കുര്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീഫ് എന്‍ജിനീയര്‍ പി.കെ മഹാനുവേന്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എന്‍. മനോജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."