യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നവംബറിലേക്ക് മാറ്റി
മലപ്പുറം: ഒക്ടോബര്‍ 6,7,8 തിയതികളിലായി കോഴിക്കോട്ട് നടത്താനിരുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നവംബര്‍ 10,11,12 തിയതികളിലേക്ക് മാറ്റി. ഇന്നലെ രാവിലെ ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് - യൂത്ത് ലീഗ് സംയുക്ത നേതൃയോഗത്തിലാണ് തീരുമാനം. ഒക്ടോബര്‍ ഒന്ന് മുതല്‍ 15വരെ മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാംപയിന് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഗൃഹസമ്പര്‍ക്ക പരിപാടികളില്‍ യുവജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായാണ് തീരുമാനമെന്നു നേതാക്കള്‍ അറിയിച്ചു.സമ്മേളനവുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടികളെല്ലാം നിശ്ചിത തിയതികളില്‍ തന്നെ നടക്കും.
ഇന്നലെ രാവിലെ ചേര്‍ന്ന നേതൃയോഗത്തില്‍ മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, വൈസ് പ്രസിഡന്റ് കുട്ടി അഹമ്മദ് കുട്ടി, സംസ്ഥാന സെക്രട്ടറി പി.വി. അബ്ദുല്‍ വഹാബ് എം.പി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി, ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍, അഡ്വ. കെ.എന്‍.എ ഖാദര്‍, ഉമര്‍ പാണ്ടികശാല, സി.എ.എം.എ കരീം, കളത്തില്‍ അബ്ദുല്ല, കെ.കെ. അഹമ്മദ്, അബ്ദുല്‍ കലീം ചേലേരി, എന്‍,സി. അബൂബക്കര്‍, സി. മുഹമ്മദ് കുഞ്ഞി, കെ.പി. താഹിര്‍, റഷീദ് ആലായന്‍, സി.എച്ച്. ഇഖ്ബാല്‍, എം.എ. സമദ്, അഷറഫ് മടാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."