HOME
DETAILS
MAL
തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ സംഘര്‍ഷം
backup
September 24 2016 | 06:09 AM
തിരുവനന്തപുരം:സെക്രട്ടറിയേറ്റിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ സംഘര്‍ഷം. വനംമന്ത്രി കെ രാജുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചതാണ് സഘര്‍ഷത്തില്‍ കലാശിച്ചത്.
സ്വാശ്രയ പ്രശ്നത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തുന്ന നിരാഹാര സമരത്തിനിടെയാണ് സംഭവം. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. പൊലിസ് അക്രമത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡ്് ഉപരോധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
കണ്ണൂരില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."