ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ തുടരുന്നു; മരിച്ചവരുടെ എണ്ണം 17 ആയി
ഹൈദരാബാദ്: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആന്ധ്രാ പ്രദേശിലും തെലങ്കാനയിലുമായി 17 പേര്‍ മരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും മഴ കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സൈന്യത്തിന്റെ സഹായം തേടിയിരിക്കുകയാണ്.
കനത്ത മഴയില്‍ ആന്ധ്രയിലേയും തെലങ്കാനയിലേയും മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ക്കെല്ലാം രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, ഐടി മേഖലയിലുള്ളവര്‍ക്ക് കമ്പനികള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നല്കിയിട്ടുണ്ട്. ഏകദേശം 5000 ത്തോളം പേരാണ് വീട് വിട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
ആന്ധ്രയില്‍ ഗുണ്ഡൂര്‍ ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ശക്തമായ മഴ കുറച്ചു ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."