പാലാ സെന്റ് തോമസ് കോളജിലെ പരിപാടിയില്‍ ജേക്കബ് തോമസിന് വിലക്ക്
കോട്ടയം: പാലാ സെന്റ് തോമസ് കോളജില്‍ നടത്താനിരുന്ന പരിപാടിയില്‍ നിന്ന് വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസിനെ ഒഴിവാക്കി. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് സൂചന. കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടന ഈ മാസം 29ന് നടത്താന്‍ നിശ്ചയിച്ച പ്രഭാഷണത്തിനും അവാര്‍ഡ് ദാനത്തിനും ജേക്കബ് തോമസിനെയായിരുന്നു നിശ്ചയിച്ചിരുന്നത്.
ഇതിനായി അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു. നാലു മാസം മുമ്പായിരുന്നു അദ്ദേഹത്തെ ക്ഷണിച്ചത്. ഇതിനു ശേഷമാണ് ബാര്‍ കോഴ അന്വേഷണം നടന്നത്. ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ ചടങ്ങില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന സമ്മര്‍ദത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.
ചില സാങ്കേതിക കാരണങ്ങളാല്‍ പരിപാടി റദ്ദാക്കിയതായി സംഘാടകര്‍ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. എന്നാല്‍ പരിപാടി റദ്ദാക്കിയിട്ടില്ലെന്നും മാറ്റി വെക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കോളജ് പ്രിന്‍സിപ്പല്‍ നല്കുന്ന വിശദീകരണം. സംഭവം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."