HOME
DETAILS
MAL
നഴ്സിനെ മര്‍ദിച്ച സംഭവം: അകാലിദള്‍ നേതാവും മകനും അറസ്റ്റില്‍
backup
September 24 2016 | 11:09 AM
മോഗ: പഞ്ചാബിലെ മോഗയില്‍ ഗര്‍ഭിണിയായ നഴ്സിനെ മര്‍ദിച്ച കേസില്‍ അകാലിദള്‍ നേതാവ് പരംജിത് സിങിനേയും മകനേയും പൊലിസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പരംജിത് സിങും മകനും അകാരണമായി ആശുപത്രിയില്‍ വച്ച് ഗര്‍ഭിണിയായ നഴ്സിനെ മുഖത്തടിക്കുകയും തള്ളിയിട്ട് മര്‍ദിക്കുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തു. മോഗയിലെ ഗുപ്ത നഴ്സിങ് ഹോമിലായിരുന്നു സംഭവം. ഇവരുടെ ബന്ധുവായ ഒരു രോഗിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇവരോട് അല്പസമയം കാത്തിരിക്കാന്‍ പറഞ്ഞതാണ് ഇരുവരെയും ചൊടിപ്പിച്ചത്. പഞ്ചാബിലെ ഭരണകക്ഷിയാണ് അകാലിദള്‍. ചണ്ഡീഗഡില്‍ നിന്ന് 175 കി.മി അകലെയാണ് മോഗ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."