രേഖകളില്ലാതെ വന്ന ഇതര സംസ്ഥാനക്കാരെ തിരിച്ചയച്ചു
പാലക്കാട്: ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസില്‍ രേഖകളില്ലാതെ യാത്ര ചെയ്ത സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഇതര സംസ്ഥാന സംഘത്തെ തിരിച്ചയച്ചു .
ജൂണ്‍ 30ന് ഷൊര്‍ണൂര്‍ റെയില്‍വേ പൊലിസ് ഇവരെ കണ്ടെത്തി പാലക്കാട് മുട്ടികുളങ്ങര ഗവണ്‍മെന്റ് മഹിളാ മന്ദിരത്തില്‍ എത്തിച്ചിരുന്നു.
ഒഡിഷ, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 36 പേരുടെ സംഘത്തെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് തിരിച്ചയച്ചത്. സംഘത്തില്‍ ഒന്‍പത് കുട്ടികളും 15 സ്ത്രീകളുമുണ്ട്.
ഐസ് കമ്പനിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഇവരെ മറ്റൊരു ഇതര സംസ്ഥാന സ്വദേശിയാണ് കേരളത്തില്‍ എത്തിച്ചത്. ജില്ലാ ശിശു സംരക്ഷണ യൂനിറ്റിന്റെ നേതൃത്വത്തില്‍ ആര്‍.പി.എഫ് , റെയില്‍വേ പൊലിസ് എന്നിവരുടെ സഹകരണത്തോടെ പൊലിസ് ഉദ്യോഗസ്ഥരോടൊപ്പം ഇന്ന് രാവിലെ 10.30 ന് ആലപ്പി-ധന്‍ബാദ് എക്‌സ്പ്രസില്‍ പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇവരെ യാത്രയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."