വനം വകുപ്പിലെ ദിവസവേതനക്കാരായ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം
നിലമ്പൂര്‍: വനം വകുപ്പിലെ ദിവസവേതനക്കാരായ മുഴുവന്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേരള ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരഭവനില്‍ ചേര്‍ന്ന സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്റ് ബാബുപോള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.പി ശങ്കരദാസ്, അഡ്വ.കെ മോഹന്‍ദാസ്, കെ.സി ജയപാലന്‍, പി സുബ്രഹ്മണ്യം, അഡ്വ. കള്ളിക്കാട് ചന്ദ്രന്‍, കൃഷ്ണ പ്രശാന്ത്, ടി വിജയന്‍, ഉഴമലക്കല്‍ സുനില്‍ കുമാര്‍, സോണ്‍.വി രാജ്, എം ഉമ്മര്‍ , ആര്‍ പാര്‍ഥസാരഥി, വി.ടി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. യു സഹദേവന്‍ രക്തസാക്ഷി പ്രമേയവും പി ശ്രീകുമാര്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക, 26 ദിവസത്തെ വേതനം നല്‍കുക, യൂനിഫോം, ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാര്‍ഡ്, ഇന്‍ഷുറന്‍സ് പരിരക്ഷ, തുടങ്ങിയ ആവശ്യങ്ങളും അംഗീകരിച്ചു നല്‍കുന്നതിന് സംസ്ഥാന സര്‍ക്കരിനോടാവശ്യപ്പെടാന്‍ സമ്മേളനം തീരുമാനിച്ചു.
സംസ്ഥാന ഭാരവാഹികളായി ബാബുപോള്‍ (പ്രസി), കെ.പി ശങ്കരദാസ് (ജന.സെക്ര), ഉഴമലക്കല്‍ സുനില്‍ കുമാര്‍ (ട്രഷറര്‍), അഡ്വ. കള്ളിക്കാട് ചന്ദ്രന്‍, മീനാങ്കല്‍കുമാര്‍, ഇ.എസ് ബിജിമോള്‍, കെ.സി ജയപാലന്‍, പി സുബ്രഹ്മണ്യം, കെ.ജി പങ്കജാക്ഷന്‍ (വൈ.പ്രസിഡന്റുമാര്‍), കൃഷ്ണപ്രശാന്ത്, യു സഹദേവന്‍, പി ശ്രീകുമാര്‍, കെ.എസ് വിജയന്‍, വി.ടി ജോസ്(ജോ.സെക്രട്ടിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. ആലപ്പുഴ, കോട്ടയം ജില്ലകള്‍ ഒഴികെ മറ്റ് 12 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."