ലീഗ് നേതൃത്വത്തില്‍ ന്യൂനപക്ഷ മതേതര ഇടതുചേരി വരണമെന്ന് പൂന്തുറ സിറാജ്
കോട്ടയം: ഫാസിസത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ് ദുര്‍ബലമാണെന്നും ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ മതേതര ഇടതുചേരി കെട്ടിപ്പെടുക്കുന്നതിന് മുസ്ലിം ലീഗ് നേതൃത്വം നല്കാന് തയ്യാറാകണമെന്നും പി.ഡി.പി ഉപാധ്യാക്ഷന്‍ പൂന്തുറ സിറാജ്. കോട്ടയത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പിയും സംഘപരിവാര്‍ ശക്തികളും സംസ്ഥാനത്തെ മതേതരത്വത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് നീതി ഉറപ്പാക്കാന്‍ കര്‍ണാട സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ട് പി.ഡി.പി പ്രവര്‍ത്തകര്‍ ഡിസംബര്‍ 10ന് കര്‍ണാടകയിലേക്ക് മാര്‍ച്ച് നടത്തും. ഇതിനുമുന്നോടിയായി ഓക്ടോബര്‍ 15 മുതല്‍ 30വരെ സംസ്ഥാനത്തൊട്ടാകെ പി.ഡി.പി പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രചാരണ പദയാത്രകള്‍ സംഘടിപ്പിക്കും.
നവംബര്‍ ഒന്നു മുതല്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലും 21 മുതല്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രചാരണ പദയാത്രകള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 10ന് രാവിലെ 10ന് കാസര്‍കോട് തലപ്പാടിയില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിക്കുക.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന- ജില്ലാ ഭാരവാഹികളായ എം.എസ് നൗഷാദ്, അന്‍വര്‍ ഷാ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."