HOME
DETAILS
MAL
ദലിത് അതിക്രമങ്ങള്‍ പുതിയ രാഷ്ട്രീയ സമവാക്യത്തിന് വഴിയൊരുക്കി: നാഡോ
backup
September 24 2016 | 18:09 PM
കോഴിക്കോട്: ദലിതര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമെതിരേ ഹിന്ദുത്വ ശക്തികള്‍ രാജ്യവ്യാപകമായി അഴിച്ചുവിടുന്ന അതിക്രമങ്ങളും കൂട്ടക്കൊലകളും സാമൂഹ്യ ധ്രുവീകരണാടിസ്ഥാനത്തിലുള്ള പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് വിഴിയൊരുക്കിയതായും, കൂടിയാലോചനകളിലൂടെ ഇത് പരമാവധി പ്രയോജനപ്പെടുത്തുമെന്നും നാഷണല്‍ അലയന്‍സ് ഓഫ് ദലിത് ഓര്‍ഗനൈസേഷന്‍സ് (നാഡോ) കേരളാ ഘടകം ചെയര്മാന് പി.കെ രാധാകൃഷ്ണന് പറഞ്ഞു. നാഡോ ജില്ലാ സെക്രട്ടറി കെ.എം ശ്രീധരന്, ശങ്കരന് മടവൂര്‍, കെ.പി പ്രകാശന്, ബാലകൃഷ്ണന് വെങ്ങളം, എ.പി വേലായുധന്, കെ.സി പുഷ്പകുമാര്‍, കെ.കെ ചന്ദ്രന്, അറുമുഖന് ചേലേമ്പ്ര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."