HOME
DETAILS

അദ്വാനിയും അമിത്ഷായും വഴിയില്‍ കുടുങ്ങി: കോഴിക്കോട്ട് വന്‍സുരക്ഷാ വീഴ്ച

  
backup
September 24 2016 | 19:09 PM

%e0%b4%85%e0%b4%a6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b7%e0%b4%be%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b4

കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിനു ശേഷം വന്‍ സുരക്ഷാ വീഴ്ച. അതീവ സുരക്ഷാ പരിഗണനയുള്ള മന്ത്രിമാര്‍ക്കും മുന്‍കേന്ദ്രമന്ത്രിമാര്‍ക്കും മറ്റു പ്രമുഖര്‍ക്കും സുരക്ഷയൊരുക്കാന്‍ പൊലിസിനായില്ല. മുന്‍കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായി എല്‍.കെ.അദ്വാനി, ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷാ, കേന്ദ്രമന്ത്രിമാര്‍, സഹമന്ത്രിമാര്‍ എന്നിവര്‍ക്കൊരുക്കിയ സുരക്ഷാ സംവിധാനമാണ് പൂര്‍ണമായും പരാജയപ്പെട്ടത്. വഴിയില്‍ ഏറെനേരം ഇവര്‍ കുടുങ്ങി. വാഹനത്തിനു ചുറ്റും കമാന്‍ഡോകളും പൊലിസും നിലയുറപ്പിച്ചാണ് ഗതാഗതുക്കുരുക്കില്‍പ്പെട്ട ഇവര്‍ക്കു സുരക്ഷ ഒരുക്കിയത്.
പ്രധാനമന്ത്രി പങ്കെടുത്ത പൊതുസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും ചുറ്റും പൊലിസ് കനത്ത സുരക്ഷാവലയം തീര്‍ത്തിരുന്നു. എന്നാല്‍ ഇവരുടെ വാഹനവ്യൂഹം കടന്നുപോകേണ്ട ദിശയിലൂടെ സമ്മേളനഗരിയില്‍ നിന്നുള്ള പ്രവര്‍ത്തകരും മറ്റും നിറഞ്ഞതോടെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ബീച്ചില്‍ നിന്നു കസ്റ്റംസ്‌റോഡ് വഴി ഇ.മൊയ്തുമൗലവി സ്മാരകത്തിനു മുന്നിലൂടെ കടന്നു താജ്‌ഹോട്ടലിലേക്കും മറ്റും എത്തിച്ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനുവേണ്ട സംവിധാനങ്ങളും പൊലിസ് മുന്‍കൂട്ടി നിശ്ചയിച്ചു. എന്നാല്‍ സമ്മേളനം കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി വേദിവിട്ടതോടെ പൊലിസിന്റെ എല്ലാനിയന്ത്രണങ്ങളും നഷ്ടപ്പെട്ടു. സമ്മേളന നഗരിയിലെ പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്താന്‍ പൊലിസിനായില്ല.
മന്ത്രിമാരുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴിയില്‍ ചില വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതും ഗതാഗതത്തിനു തടസം സൃഷ്ടിച്ചു. ബാരിക്കേഡു മറികടന്നു പോലും വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. ഇതുകൂടാതെ ചെറിയ വഴിയിലൂടെ അതീവ സുരക്ഷയൊരുക്കേണ്ടവരുടെ വാഹനവ്യൂഹത്തെ കടത്തിവിട്ടതിനെതിരേയും ആരോപണമുണ്ട്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  20 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  20 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  20 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  20 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  20 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  20 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  20 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  20 days ago