HOME
DETAILS
MAL
അനധികൃത പിരിവ്: മൂന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
backup
September 24 2016 | 19:09 PM
തിരുവനന്തപുരം: അനധികൃതമായി ലക്ഷങ്ങള്‍ പിരിച്ച രണ്ട് എം.വി.ഐമാര്‍ക്കും ഒരു ജോയിന്റെ് ആര്.ടി.ഒക്കും സസ്പെന്ഷന്.
തിരുവനന്തപുരം ആര്.ടി ഓഫിസിലെ എം.വി.ഐ ശരത്ചന്ദ്രന്, പാലക്കാട് ആര്.ടി ഓഫിസിലെ എം.വി.ഐ പി.പി രാജന്, മട്ടാഞ്ചേരി ജോ.ആര്.ടി.ഒ ജെബി.എം ചെറിയാന് എന്നിവരെയാണ് ഗതാഗത വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മോട്ടോര്‍ വാഹന വകുപ്പ് ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍ ഭാരവാഹികളായിരുന്ന ഇവര്‍ വാഹന ഉടമകളില്‍ നിന്ന് അനധികൃത പണപ്പിരിവ് നടത്തിയതായി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു.
റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് സുവനീര്‍ പ്രസിദ്ധീകരിക്കാനെന്ന പേരിലായിരുന്നു ഇത്. കുറ്റാരോപിതനായ വയനാട് ആര്.ടി.ഒ സത്യന് സര്‍വിസില്‍ നിന്ന് വിരമിച്ചതിനാല്‍ നടപടിയെടുക്കാനാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."