HOME
DETAILS

മറവി രോഗികളായി 24 കോടി ജനങ്ങള്‍

  
backup
September 24 2016 | 20:09 PM

%e0%b4%ae%e0%b4%b1%e0%b4%b5%e0%b4%bf-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b4%be%e0%b4%af%e0%b4%bf-24-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d

അശോകനും മീനാക്ഷിയും വര്‍ഷങ്ങളായി ആ വീട്ടില്‍ തനിച്ചാണു താമസം. അന്യദേശങ്ങളില്‍ ജോലിചെയ്യുന്ന മക്കള്‍ മൂന്നുപേരും അവധിക്കെത്തുമ്പോഴാണ് ആ വീടുണരുക. എന്നത്തെയും പോലെ ആ വേനലവധിക്കും മൂന്നുപേരും നാട്ടിലെത്തിയെങ്കിലും അശോകന്റെ മുഖത്തു പതിവു സന്തോഷം കണ്ടില്ല. സംസാരിക്കാനും വിമുഖത.
എല്ലാവരും ഒരുമിച്ചിരുന്നു സംസാരിക്കുന്നതിനിടയില്‍ എന്തോ കണ്ടുപേടിച്ചപോലെ അശോകന്‍ ഓടിച്ചെന്നു മീനാക്ഷിയുടെ കൈയില്‍ മുറുകെപ്പിടിക്കും. മീനാക്ഷി അവിടെയില്ലെങ്കില്‍ ചാടിയെഴുന്നേറ്റ് 'മീനാക്ഷീ...'യെന്ന് ഉറക്കെ വിളിച്ചുകരയും. മീനാക്ഷിയെത്തി കാര്യം തിരക്കിയാല്‍ 'ഞാന്‍ നിന്നെ വിളിച്ചില്ലല്ലോ'യെന്നു പറഞ്ഞു തല കുനിച്ചിരിക്കും.  പ്രായത്തിന്റെ ഓര്‍മപ്പിശകായിരിക്കുമെന്നാണ് ആദ്യം ഭാര്യയും മക്കളും കരുതിയത്. പതിയെപ്പതിയെ അശോകന്‍ ആരെയും തിരിച്ചറിയാതായി. അശോകനെ നോക്കാന്‍ എപ്പോഴും രണ്ടുപേര്‍ കൂടെനില്‍ക്കേണ്ട അവസ്ഥയായി.  അശോകനു മാനസികരോഗമാണെന്നായി പിന്നീടുള്ള നിഗമനങ്ങള്‍. അവധി കഴിയാറായതോടെ മക്കള്‍ അങ്ങനെ ഉറപ്പിക്കുകയും ചെയ്തു. അവര്‍ക്ക് ജോലിസ്ഥലങ്ങളിലേയ്ക്കു തിരിച്ചുപോകേണ്ടതുണ്ട്.  ഒരു ദിവസം കടലു കാണാനെന്ന വ്യാജേന അവര്‍ അശോകനെ അടുത്തുള്ള മാനസികാരോഗ്യ കേന്ദ്രത്തിലാക്കി മടങ്ങി. 'എന്നെ വിട്ടിട്ടു പോകല്ലേ' എന്ന നിലവിളി കേട്ടു തേങ്ങാന്‍ മാത്രമേ മീനാക്ഷിക്കു  കഴിയുമായിരുന്നുള്ളൂ...
        മൂന്നുവര്‍ഷം മുന്‍പുവരെ എലിസബത്ത് ടീച്ചര്‍ കുട്ടികളുടെ പ്രിയപ്പെട്ട ഗണിതാധ്യാപികയായിരുന്നു. വിരമിച്ചിട്ടും അവര്‍ കുട്ടികള്‍ക്കു കണക്കിലെ വിദ്യകള്‍ പറഞ്ഞുകൊടുക്കും. വളരെ ഉല്ലാസവതിയായിരുന്നു അവര്‍.
പക്ഷേ, ഓര്‍ക്കാപ്പുറത്ത് തന്റെ എല്ലാമായിരുന്ന സങ്കലനവും വ്യവകലനവും ഗുണനവും ഹരണവുമെല്ലാം എലിസബത്ത് ടീച്ചര്‍ മറന്നുതുടങ്ങി. കണക്കിലെ നിസാരപ്രശ്‌നങ്ങള്‍ പോലും ടീച്ചറെ കുഴയ്ക്കാന്‍ തുടങ്ങി.
കുട്ടികള്‍ക്ക് ഒന്നും പറഞ്ഞുകൊടുക്കാന്‍ കഴിയാതായി. ഹൃദയം പൊട്ടുന്ന വേദനയോടെ അവര്‍ തന്റെ അധ്യാപനത്തോടു വിടപറഞ്ഞു. ഒരുനാള്‍ ഭക്ഷണംകഴിച്ചു കുറച്ചുകഴിയുന്നതിനു മുന്‍പേ തനിക്കു ഭക്ഷണം കിട്ടിയില്ലെന്നു പറഞ്ഞ് ടീച്ചര്‍ മരുമകളോടു ബഹളംവച്ചു. അത് അമ്മായിഅമ്മയുടെ കുശുമ്പായിരിക്കുമെന്നു മരുമകള്‍ കണക്കാക്കി.
എന്നാല്‍, മറവിയും പ്രശ്‌നങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചു. ഒടുവില്‍ വീട്ടുകാര്‍ ടീച്ചറെ അഗതിമന്ദിരത്തിലാക്കി. അവിടെയും ബഹളംതുടര്‍ന്നപ്പോള്‍ അവിടുത്തെ കന്യാസ്ത്രീകള്‍ അവരെ  മുറിയില്‍ പൂട്ടിയിട്ടു. ഭക്ഷണം നല്‍കാന്‍ വാതില്‍ തുറക്കുമ്പോള്‍ ടീച്ചര്‍ അക്രമാസക്തയാകും. അതോടെ അവര്‍ക്കു സമയത്തിനു ഭക്ഷണവും കിട്ടാതായി. തലനിറയെ പേനുമായി മൂത്രത്തില്‍ കുളിച്ച് ആ ഇരുട്ടു മുറിയില്‍ എലിസബത്ത് മാസങ്ങളോളം കഴിച്ചു കൂട്ടി...
റിട്ട. ഡോക്ടറായിരുന്നു സാജന്‍. മക്കളും ഡോക്ടര്‍മാര്‍. കൊച്ചുമക്കളെ താലോലിച്ചു കഴിയുന്നതിനിടെയാണ് സാജനു മറവിരോഗം പിടിപെടുന്നത്. ഡോക്ടര്‍മാരായ മക്കള്‍ അത് അല്‍ഷിമേഴ്‌സാണെന്നു വേഗം തിരിച്ചറിഞ്ഞു.

അടുത്തറിയുക, അല്‍ഷിമേഴ്‌സിനെ

തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് അല്‍ഷിമേഴ്‌സ്് അഥവാ മറവിരോഗം. ഡിമെന്‍ഷ്യ (മേധക്ഷയം)യുടെ ഒരു വിഭാഗമാണ് അല്‍ഷിമേഴ്‌സ് രോഗം.
ഏതെങ്കിലും കാരണത്താല്‍ മസ്തിഷ്‌കത്തിന്റെ സവിശേഷധര്‍മങ്ങള്‍ നഷ്ടപ്പെടുന്നതുവഴി ഗുരുതരമായ മറവിയുണ്ടാകുന്ന അവസ്ഥയാണ് ഡിമെന്‍ഷ്യ. വാര്‍ധക്യത്തിന്റെ ഭാഗമായുണ്ടാകുന്ന സ്വാഭാവിക ഓര്‍മക്കുറവില്‍നിന്നു വ്യത്യസ്തമാണിത്. തലച്ചോറിന് ഏല്‍ക്കുന്ന ആഘാതത്താലും മറ്റും പെട്ടെന്ന് ഈ അവസ്ഥ സംജാതമായേക്കാം.
അല്‍ഷീമര്‍ ഡിമെന്‍ഷ്യ, വാസ്‌കുലാര്‍ ഡിമെന്‍ഷ്യ തുടങ്ങി ഡിമെന്‍ഷ്യ വിവിധതരത്തിലുണ്ട്. 1906ല്‍ അലോയ് അല്‍ഷീമര്‍ എന്ന ജര്‍മ്മന്‍ ന്യൂറോളജിസ്റ്റാണ് ഈ രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ആദ്യമായി ലോകത്തിന് നല്‍കുന്നത്. നാഡീകോശങ്ങള്‍ നശിച്ചാല്‍ പുനര്‍ജീവിപ്പിക്കുക അസാധ്യമായതിനാല്‍ ഈ അസുഖത്തിനു ഫലപ്രദമായ ചികില്‍സ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.


ഓര്‍മയുടെയും മറവിയുടെയും നൂല്‍പ്പാലത്തില്‍നിന്ന് പിതാവിനെ തിരിച്ചുകൊണ്ടുവരാന്‍ അവര്‍ ആവുന്നതു ശ്രമിച്ചു. വീട്ടില്‍ കുസൃതികാട്ടി നടക്കുന്ന കുട്ടികളെ ഡേ കെയറില്‍ ചേര്‍ക്കുന്നപോലെ സാജനെ അവര്‍ അല്‍ഷിമേഴ്‌സ് ഡേ കെയറില്‍ ചേര്‍ത്തു. രാവിലെ എഴുന്നേല്‍പ്പിച്ച്, കുളിപ്പിച്ച്, കാപ്പി കൊടുത്ത്, ചോറ്റു പാത്രവും ബാഗിലാക്കി അവര്‍ പിതാവിനെ ഡോ കെയറിലാക്കും.
സന്തോഷത്തോടെ സാജന്‍ ഡെ കെയറിലേയ്ക്കുപോകും. ഡേ കെയറില്‍നിന്നു പഠിച്ച പാട്ടുകള്‍ സാജന്‍ വീട്ടിലെത്തി ഉറക്കെ പാടും, ചിലപ്പോള്‍ വാനില്‍ മൂത്രമൊഴിക്കും. ഞായറാഴ്ച ഡേ കെയറില്‍ വിടാത്തതിനു ബഹളംവയ്ക്കും. അപ്പോഴെല്ലാം സാജനെ മക്കള്‍ ക്ഷമയോടെ പരിപാലിക്കും.
കുസൃതി അധികമാകുമ്പോള്‍ പാത്രത്തില്‍ കുറേ മുത്തുകളിട്ട് എണ്ണാന്‍ പറയും, അല്ലെങ്കില്‍ ഒരു പേപ്പര്‍ നല്‍കി ചെറുതാക്കി മടക്കാന്‍ പറയും. കൊച്ചുകുട്ടികളെപ്പോലെ സാജന്‍ അതെല്ലാം അനുസരിക്കും. രോഗം മൂര്‍ച്ഛിക്കാതെ തുടര്‍ന്നു. പക്ഷേ, ഒരുദിവസം ഡേ കെയറിലെ വരാന്തയില്‍ സാജന്‍ തലയടിച്ചു വീണ് ഓര്‍മയും മറവിയുമില്ലാത്ത ലോകത്തേയ്ക്കു യാത്രയായി.
ഇങ്ങനെ മറവിരോഗം കവര്‍ന്ന ജീവിതങ്ങള്‍ ഏറെയാണ്. ഓരോ മൂന്നു സെക്കന്റിലും ലോകത്ത് ഒരാള്‍ അല്‍ഷിമേഴ്‌സ് രോഗബാധിതനാകുന്നുണ്ടെന്നാണു കണക്ക്. ലോകജനസംഖ്യയില്‍ 24 കോടി ജനങ്ങള്‍ മറവിരോഗത്താല്‍ ബുദ്ധിമുട്ടുമ്പോള്‍ ഇന്ത്യയില്‍ 4.1 കോടി ജനങ്ങളാണ് അല്‍ഷിമേഴ്‌സ് രോഗബാധിതര്‍.


കേരളീയര്‍ തന്നെ മുന്‍പില്‍

വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ ലോകത്തു രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ആയുസ്സിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ദേശീയ ശരാശരി 62 വയസ്സാണെങ്കില്‍ കേരളത്തിന്റേത് 72 മുതല്‍ 74 വരെയാണ്. കേരളത്തില്‍ 17 ശതമാനംപേര്‍ മറവിരോഗത്താല്‍ വലയുന്നവരാണെന്ന്് അല്‍ഷിമേഴ്‌സ് ആന്റ് റിലേറ്റഡ് ഡിസോഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (എ.ആര്‍.ഡി.എസ്.ഐ) നടത്തിയ പഠനത്തില്‍ പറയുന്നു.
ഇതു ശരിയായ കണക്കല്ല. പുറത്തറിയാതെ ഈ രോഗം പേറി നടക്കുന്നവര്‍ ഇതിന്റെ ഇരട്ടിയാണ്. പലപ്പോഴും അല്‍ഷിമേഴ്‌സ് തിരിച്ചറിയപ്പെടുന്നില്ല. അല്ലെങ്കില്‍ പ്രായാധിക്യത്തിന്റെ മറവിയായോ, മാനസിക രോഗമായോ മുദ്ര കുത്തപ്പെടാറാണ് പതിവ്. ഇന്ത്യയില്‍ കേരളമാണ് അല്‍ഷിമേഴ്‌സ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍നില്‍ക്കുന്നത്.                                                                  

   (തുടരും)




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  4 hours ago