ആന്ധ്രാപ്രദേശില്‍ കനത്ത മഴ: 17 മരണം
ഹൈദരാബാദ്: ആന്ധ്രയിലും തെലങ്കാനയിലുമുണ്ടായ കനത്തമഴയില്‍ 17 മരണം. ആയിരക്കണക്കിനുപേര്‍ ദുരിതബാധിതരായിട്ടുണ്ട്. ശക്തമായ മഴ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തനിവാരണ സേനയും, സൈന്യവും രംഗത്തെത്തിയിട്ടുണ്ട്. ദുരിതബാധിതര്‍ വെള്ളവും ഭക്ഷണവും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ലഭിക്കാതെ പ്രയാസപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഹൈദരാബാദില്‍പെയ്ത ശക്തമായ മഴയാണിതെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ നിസാംപേട്ടിലെ ബന്ദാരിയില്‍ ഇരുന്നൂറോളം അപ്പാര്‍ട്ട്‌മെന്റുകള്‍ വെള്ളത്തിനടിയിലാണ്. ഇവിടെ താമസിച്ചിരുന്ന ഐ.ടി ജീവനക്കാരെ സുരക്ഷാസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കനത്തമഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്. അതിനിടെ, ആന്ധ്രയില്‍ എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. രംഗറെഡ്ഢി, കമ്മം, വാറംഗല്‍, മേഡക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ജില്ലാ ഭരണകൂടം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."