എസ്.ടി. ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി പരാതി
നിലമ്പൂര്‍: വെളിയന്തോട് ഇന്ദിരാഗാന്ധി റസിഡന്‍ഷ്യന്‍ സ്‌കൂളിലേക്ക് എസ്.ടി ഫണ്ട് ഉപയോഗിച്ച് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ചന്തക്കുന്നില്‍ നിന്നു ജലവിതരണ പൈപ്പുകള്‍ നീട്ടുന്നതായി ആരോപണം. മറ്റൊരു കുടിവെള്ള പദ്ധതിയുടെ ഭാഗമായി പ്രസ്തുത സ്‌കൂളിനുസമീപം വാട്ടര്‍ കണക്ഷന്‍ എത്തിനില്‍ക്കുന്നുണ്ട്. ഇതു വാട്ടര്‍ അതോറിറ്റി, ഐ.റ്റി.ഡി.പി എന്നീ വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം.
അര്‍ഹതപ്പെട്ടവര്‍ക്കുപോലും പണം നല്‍കാനാവാതെ വകുപ്പു ബുദ്ധിമുട്ടുമ്പോഴാണ് എസ്.ടി. വകുപ്പിന്റെ ഈ ദുരുപയോഗം നടക്കുന്നത്. അനാവശ്യമായി എസ്.ടി ഫണ്ട് ദുരുപയോഗം ചെയ്യുന്നതു പരിശോധിക്കാനും സത്യാവസ്ഥ മനസിലാക്കി ജോലികള്‍ അടിയന്തിരമായി നിര്‍ത്തിവെക്കാനും നടപടി കൈകൊള്ളണമെന്നും ഇതുവരെ നടന്ന ജോലികള്‍ പരിശോധിച്ചു ലക്ഷങ്ങള്‍ പാഴാക്കിയതിനു കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും വകുപ്പുമന്ത്രിക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും സി.പി.ഐ ലോക്കല്‍ കമ്മിറ്റി പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."