എയ്ഡഡ് മേഖലയിലെ നിയമന നിരോധനം പൊതു വിദ്യാലയങ്ങളെ തകര്‍ക്കും: റഷീദലി തങ്ങള്‍
മലപ്പുറം: വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനത്ത് അധ്യാപക നിയമന നിരോധനം പൊതുവിദ്യാലയങ്ങളെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. കേരള പ്രൈവറ്റ് എയ്ഡഡ് സ്കൂള്‍ മേനജഴ്സ് അസോസിയേഷന് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു തങ്ങള്‍. ജില്ലാ പ്രസിഡന്റ് കെ.വി.കെ ഹാഷിം തങ്ങള്‍ അധ്യക്ഷനായി. ബിജു മേലാറ്റൂര്‍, സിസ്റ്റര്‍ ഡെസി കുര്യന്, മോഹന കൃഷ്ണന് തേഞ്ഞിപ്പലം, അസീസ് പന്തലൂര്‍, പ്രസംഗിച്ചു. പഠന ക്യാമ്പിന് അഡ്വ.സജാദ് എറണാകുളം, റഹ്മത്തുള്ള രണ്ടത്താണി എന്നിവര്‍ നേതൃത്വം നല്കി. വൈകീട്ട് നടന്ന പൊതുസമ്മേളനം പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാടാമ്പുഴ മൂസ ഹാജി അധ്യക്ഷനായി. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, കുട്ടി അഹമ്മദ്കുട്ടി, ഡി.ഡി.ഇ സഫറുള്ള, നാസര്‍ എടരിക്കോട്, സൈനുല്‍ ആബിദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."