മലപ്പുറം ഗവ. വനിതാ കോളജില്‍ അടിസ്ഥാന സൗകര്യമൊരുക്കണം
മലപ്പുറം: ഗവ. വനിത കോളജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തിരമായി വര്‍ധിപ്പിക്കണമെന്ന് എം.എസ്.എഫ് ഹരിത യൂനിറ്റ് രൂപീകരണ കണ്വെന്ഷന് ആവശ്യപ്പെട്ടു. സയന്‍സ് ലാബിനും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനും കേരള സര്‍ക്കാറിനെ സമീപിച്ചിരുന്നെങ്കിലും ഗവ. വനിത കോളജിന് മാത്രം തുകയൊന്നും അനുവദിച്ചിട്ടില്ല. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഫര്‍ണിച്ചറുകള്‍ മാത്രമാണ് നിലവിലുള്ളത്. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ് ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ നിസാജ് എടപ്പറ്റ അധ്യക്ഷനായി. സംസ്ഥാന ഹൈസ്കൂള്‍ വിങ് കണ്‍വീനര്‍ ജുനൈദ് പാമ്പലത്ത് മുഖ്യപ്രഭാഷണം നടത്തി. സാലിഹ് മാടമ്പി, കെ. ഹാരിസ് പൂക്കോട്ടൂര്‍, കെ.വി.എം മന്‍സൂര്‍, സുല്‍ത്താന അഫ്രോസ, ഹിഷാന, ഹുസ്ന സംസാരിച്ചു.
ഭാരവാഹികള്‍:സുല്‍ത്താന അഫ്രോസ (പ്രസി), അനു രഞ്ജിത, നിഹാല, നസീഫ, സന, മുഫ്ദില, മെഹ്റിന് (വൈ.പ്രസി). നിഷാന (ജന:സെക്ര), വഹീദ, സബ്ന, ഷിഫ, യുസ്ന (ജോ:സെക്ര), ഹുസ്ന (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."