എടച്ചേരിയില്‍ വിറകുപുരക്ക് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
എടച്ചേരി: എടച്ചേരിയില്‍ ഇന്നലെ വൈകിട്ടുണ്ടായ അഗ്നിബാധയില്‍ വിറകുപുരയ്ക്കു തീപിടിച്ചു. പുതിയങ്ങാടി ടൗണിനടുത്ത് കൊടുങ്ങാമ്പുറത്ത് ഹംസയുടെ വീടിനോടു ചേര്‍ന്ന വിറകുപുരയ്ക്കാണു തീപിടിച്ചത്.
വിറകു കൂടയ്ക്കു സമീപം കൂട്ടിയിട്ട ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടയിലാണു വിറകുപുരയ്ക്കു തീപിടിച്ചത്. 2000ത്തോളം തേങ്ങാ മടലുകള്‍ വിറകുപുരയില്‍ സൂക്ഷിച്ചിരുന്നു. ചേലക്കാട്ട് നിന്ന് അസിസ്റ്റന്റ് സ്റ്റേഷന് മാസ്റ്റര്‍ സുനിലിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്സ് സംഘമാണു തീയണച്ചത്.
വൈകിട്ട് ആറോടെയാണു തീപിടിത്തമുണ്ടായത്. പൂര്‍ണമായും കല്ലുകൊണ്ടു കെട്ടിയ വിറകുപുരയിലേക്കു പ്രശേനമാര്ഗമില്ലാതിരുന്നതിനാല് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തീയണക്കാന്‍ പ്രയാസപ്പെട്ടു.
വീടിനോടു ചേര്‍ന്നുള്ള വിറകുകൂട പൂര്‍ണമായും കോണ്‍ക്രീറ്റ് നിര്‍മിതമായതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."