പറമ്പില്‍ പാലം നിര്‍മാണം: പ്രാരംഭ പ്രവൃത്തി തുടങ്ങി
വടകര: വടകര-മാഹി കനാലിനു കുറുകെ ചേരിപ്പൊയിലിലെ പറമ്പില്‍പാലം നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങി. പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. മഴക്കാലം കഴിയുന്നതോടെ നിര്‍മാണ പ്രവൃത്തി ആരംഭിക്കാനാണു പദ്ധതി.
ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണു വ്യവസ്ഥ. ആയഞ്ചേരി-വില്യാപ്പള്ളി റോഡില്‍ ചേരിപ്പൊയില്‍ ഭാഗത്തു കനാലിനു കുറുകെ കടന്നുപോകുന്നിടത്താണു പാലം പണിയുന്നത്. നിലവില്‍ ഇവിടെ വാഹനങ്ങള്‍ക്കു സഞ്ചരിക്കാന്‍ യാതൊരു സംവിധാനവുമില്ല. കനാലിലൂടെയാണ് റോഡ് കടന്നുപോകുന്നത്. എട്ടു കോടി രൂപയാണു പാലത്തിന്റെ എസ്റ്റിമേറ്റ് തുക.
32 മീറ്ററില്‍ ഒറ്റ സ്പാനിലാണു പാലം പണിയുന്നത്. രണ്ട് ബസുകള്‍ക്കു കടന്നുപോകാന്‍ വീതിയുള്ള പാലത്തില്‍ ഇരുഭാഗത്തും നടപ്പാതകളുമുണ്ടാകും. പൈലിങ് നടത്തേണ്ട സ്ഥലത്തിന് ഉറപ്പില്ലാത്തതിനാലാണു മഴ മാറിയശേഷം പണി തുടങ്ങാന്‍ തീരുമാനിച്ചത്.
അതേസമയം, കല്ലേരിപ്പാലത്തിന്റെ ടെന്‍ഡര്‍ നടപടി നിയമനടപടികളില്‍ കുരുങ്ങിക്കിടക്കുകയാണ്. പാലത്തിന്റെ ടെന്‍ഡര്‍ നടപടികളില്‍ ഒരു കരാറുകാരനെ പങ്കെടുപ്പിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ്. കേസ് വിധി വന്നാല്‍ മാത്രമേ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."