'എവൈക്കന് 16' ദ്വിദിന പഠനക്യാംപ്
കടമേരി: മത തീവ്രവാദം സാമ്രാജ്യത്വ അജന്‍ഡയാണെന്നും തീവ്രവാദ സംഘടനകള്‍ക്കു പിന്നിലെ ഗൂഢകരങ്ങള്‍ ഇസ്ലാമിക വിരുദ്ധ സാമ്രാജ്യത്വ ശക്തികളുടേതാണെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് റഹ്മാനിയ്യ യൂനിറ്റ് സംഘടിപ്പിച്ച 'എവൈക്കന് 16' ദ്വിദിന പഠനക്യാംപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എച്ച് മഹ്മൂദ് സഅദി ഉദ്ഘാടനം ചെയ്തു.
അലി കെ. വയനാട് ക്ലാസെടുത്തു. ബഷീര്‍ ഫൈസി ചീക്കോന്ന്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജന. സെക്രട്ടറി ഒ.പി അഷ്റഫ്, ഹമീദ് തങ്ങള്‍ മഞ്ചേരി, യൂസുഫ് റഹ്മാനി, മുഹമ്മദ് റഹ്മാനി തരുവണ, നൊച്ചാട് കുഞ്ഞബ്ദുല്ല സംബന്ധിച്ചു. തസ്കിയത്ത് സെഷനില്‍ ടി.വി.സി അബ്ദുസ്സമദ് ഫൈസി ഉല്‍ബോധനം നടത്തി.
ചിറക്കല്‍ ഹമീദ് മുസ്ലിയാര്, മുടിക്കോട് മുഹമ്മദ് മുസ്ലിയാര്, കബീര്‍ റഹ്മാനി, റാഫി പുറമേരി, നിബ്രാസലി, സ്വാലിഹ് പട്ടിക്കാട്, ഫള്ലുറഹ്മാന് പി.സി, മാജിദ് വേങ്ങര, സവാദ് വെള്ളമുണ്ട, സിദ്ദീഖ് വേളം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."