സജീല്ഖാന് ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു
കട്ടാങ്ങല്‍: കിഡ്നി രോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന കളന്തോട് കരിയാകുളങ്ങരയില്‍ താമസിക്കുന്ന പരേതനായ സുബൈറിന്റെ മകന് സജീല്ഖാന്റെ ചികിത്സയ്ക്കായി കമ്മിറ്റി രൂപീകരിച്ചു. കളന്തോട് നജാത്തുല്‍ ഇസ്ലാം മദ്റസയില്‍ കെ.എ ഖാദര്‍ മാസ്റ്ററുടെ അധ്യക്ഷതയിലാണ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചത്.
ചികിത്സാ സഹായകമ്മിറ്റി ഭാരവാഹികളായി കെ.എ ഖാദര്‍മാസ്റ്റര്‍ (ചെയര്മാന്), എ.കെ.ടി ചന്ദ്രന് (കണ്‍വീനര്‍), ടി.ടി അബ്ദുല്ലഹാജി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ടി.എം ഷറഫുന്നീസ ടീച്ചര്‍, ബ്ലോക്ക് ക്ഷേമകാര്യ കമ്മിറ്റി ചെയര്മാന് പി. ശിവദാസന്‍ നായര്‍, എന്‍.പി ഹംസ മാസ്റ്റര്‍, മുരളീധരന്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ നുസ്രത്ത് പരപ്പന്കുഴി, മുംതാസ്ഹമീദ്, മുക്കം മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ ഗിരിജ, ശിഹാബ് പാലക്കുറ്റി, കണ്ടീയില്‍ അബൂബക്കര്‍, പി.കെ.അബ്ദുല്‍ഹക്കീം മാസ്റ്റര്‍, എ.കെ.ടി ചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."