HOME
DETAILS
MAL
ശിശു മന്ദിരത്തില്‍ കുട്ടികള്‍ക്കു നല്കിയ ഉച്ചഭക്ഷണത്തില്‍ പുഴു
backup
September 24 2016 | 21:09 PM
പെരുമണ്ണ: ഗ്രാമപഞ്ചായത്തിലെ പുളിക്കല്‍താഴത്ത് സ്ഥിതിചെയ്യുന്ന ശിശു മന്ദിരത്തില്‍ വെള്ളിയായ്ച്ച ഉച്ചക്ക് കുട്ടികള്‍ക്ക് നല്കിയ ഉച്ചഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. പുഴുവരിച്ച ഉച്ചഭക്ഷണം കഴിച്ചതിനെതുടര്‍ന്ന് കുട്ടികള്‍ക്കുണ്ടായ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അഞ്ച് കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്കി.
സംഭവത്തില്‍ പഞ്ചായത്ത് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ ഇന്നലെനടന്ന പഞ്ചായത്ത് ബോര്‍ഡ് മീറ്റിങ്ങിലെത്തി പ്രതിഷേധിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന്റെ ഉറപ്പിലാണ് രക്ഷിതാക്കള്‍ പിരിഞ്ഞുപോയത്.
അതേസമയം പുതിയ ഭരണസമിതി നിയമിച്ച ടീച്ചറെയും ആയയെയും അന്വേക്ഷണ വിധേയമായി സസ്പെന്റ് ചെയ്യണമെന്ന് പഞ്ചായത്ത് ബോര്‍ഡ് മീറ്റിങ്ങില്‍ പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."