ബിവറേജസ് ഷോപ്പിന് മുന്നില്‍ അനധികൃത മദ്യവില്‍പന; എക്‌സൈസ് കണ്ണടക്കുന്നതായി പരാതി
പേരാമ്പ്ര: ബിവറേജസ് ഷോപ്പിനു മുന്നില്‍ 24 മണിക്കൂറും നടക്കുന്ന അനധികൃത മദ്യവില്‍പന പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടാകുന്നു.
ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നു വ്യത്യസ്ത ബ്രാന്‍ഡ് മദ്യം വാങ്ങിക്കൊണ്ടു വന്നു രാവുംപകലും വില്‍ക്കുന്ന സംഘവും ഇവിടെ വ്യാപകമാണ്. മലയോരത്തു നിന്നെത്തുന്ന നാടന്‍മദ്യവും വന്‍തോതില്‍ വിറ്റഴിക്കുന്നുണ്ട്.
സംസ്ഥാനപാതയില്‍ മത്സ്യ മാര്‍ക്കറ്റ് പരിസരത്തു നടക്കുന്ന ഈ അനധികൃത മദ്യവില്‍പനയ്ക്കു നേരെ എക്‌സൈസും പൊലിസും കണ്ണടയ്ക്കുന്നതാണ് ഇവിടേക്കു കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതെന്ന് ആരോപണമുണ്ട്. പേരാമ്പ്രയെ സമ്പൂര്‍ണ ലഹരിവിമുക്ത മണ്ഡലമാക്കുമെന്ന സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ടി.പി രാമകൃഷ്ണന്റെ പ്രഖ്യാപനം നിലനില്‍ക്കെയാണ് ടൗണില്‍ പലയിടത്തും അനധികൃത മദ്യവില്‍പന നടക്കുന്നത്.
പേരാമ്പ്രയിലെ ലോഡ്ജുകളിലും മദ്യവില്‍പനയ്ക്കു വേണ്ട സൗകര്യമൊരുക്കുന്നതായി പരാതിയുണ്ട്. ചേനോളി റോഡ് പരിസരം, ബസ് സ്റ്റാന്‍ഡ്, പൈതോത്ത് റോഡ് എന്നിവിടങ്ങളില്‍ രാത്രിയായാല്‍ മദ്യപാനികളുടെ അഴിഞ്ഞാട്ടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."